ബിൽ​ഗേറ്റ്സിന്റെ ഫേസ്ബുക്ക് പേജിൽ സഹായമഭ്യർത്ഥിച്ച് മലയാളികൾ

Published : Aug 18, 2018, 01:00 PM ISTUpdated : Sep 10, 2018, 04:48 AM IST
ബിൽ​ഗേറ്റ്സിന്റെ ഫേസ്ബുക്ക് പേജിൽ സഹായമഭ്യർത്ഥിച്ച് മലയാളികൾ

Synopsis

''സർ,  കേരള സംസ്ഥാനം പ്രളയക്കെടുതിയിലാണ്. ഞങ്ങൾക്ക് താങ്കളുടെ സഹായം ആവശ്യമുണ്ട്. കേരളത്ത‌ിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ താങ്കൾക്ക് സാധിക്കുമോ?'' മലയാളികള്‍ ചോദിക്കുന്നു

തിരുവനന്തപുരം: മൈക്രോസോഫ്റ്റ്  ചെയർമാനും അമേരിക്കൻ വ്യവസായിയുമായ ബിൽ ​ഗേറ്റ്സിന്റെ പേജിലും കേരളത്തിന് വേണ്ടി സഹായം അപേക്ഷിച്ച് നിരവധി പേർ. ഇക്കൂട്ടത്തിൽ മലയാളികൾ മാത്രമല്ല ഉള്ളത്. കേരളത്തിന്റെ ദുരിതം മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിയുന്ന വിവിധ സംസ്ഥാനങ്ങളിലെ ധാരാളം പേരാണ് കേരളത്തെ സഹായിക്കണനെന്ന അപേക്ഷയുമായി എത്തിയിരിക്കുന്നത്. 'കേരള നീഡ്സ് യുവർ സപ്പോർട്ട്, സ്റ്റാൻഡ് വിത്ത് കേരള, കേരള ഫ്ലഡ്സ്, നീഡ് യുവർ ഹെൽപ്' എന്നീ ഹാഷ്ടാ​ഗുകളുമായാണ് സഹായാഭ്യർത്ഥന. 

''സർ ഇന്ത്യയിലെ കേരള സംസ്ഥാനം പ്രളയക്കെടുതിയിലാണ്. ഞങ്ങൾക്ക് താങ്കളുടെ സഹായം ആവശ്യമുണ്ട്. കേരളത്ത‌ിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ താങ്കൾക്ക് സാധിക്കുമോ? നിരവധി ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ഞങ്ങളുടെ സർക്കാരിന് സാമ്പത്തിക സഹായവും അവശ്യവസ്തുക്കളുടെ സഹായവും ആവശ്യമുണ്ട്.'' എന്നിങ്ങനെ സഹായ അഭ്യർത്ഥനയുടെ പ്രവാഹമാണ് ബിൽ ​ഗേറ്റ്സിന്റെ പേജുകളിൽ. 

സാമൂഹ്യപ്രവർത്തകൻ കൂടിയാണ് ബിൽ​ഗേറ്റ്സ്. 1995 മുതൽ 2009 വരെയുള്ള കാലയളവിൽ, 2008 ഒഴികെയുള്ള വർഷങ്ങളിൽ ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്നു.[4] 2011-ൽ ഏറ്റവും ധനികനായ അമേരിക്കക്കാരനും ലോകത്തെ രണ്ടാം സ്ഥാനക്കാരനുമായിരുന്നു ബിൽ ​ഗേറ്റ്സ്. ബിൽ ​ഗേറ്റ്സ് ഈ മെസ്സേജ് കാണുമെന്നും സഹായം നൽകുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഓരോരുത്തരും ഈ പേജിൽ വന്ന് സഹായം ചോദിക്കുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ യുവതി പ്രവേശനം: സംസ്ഥാന സർക്കാറിന്റെ നിലപാട് സുപ്രീം കോടതിയിൽ ഉടൻ അറിയിക്കേണ്ടി വരില്ല? പ്രതീക്ഷയിൽ സംസ്ഥാനം
ഗുരുതര വീഴ്ച! ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ല, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുരക്ഷാ മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ