അന്ന് ഛത്തീസ്ഗഡ്ഡ് എന്ന് കേട്ടപ്പോള്‍ മാപ്പ് നോക്കി, ഇന്ന് ദന്തേവാഡയില്‍ മേയറായ മലയാളി

Web Desk |  
Published : Apr 29, 2018, 09:03 AM ISTUpdated : Jun 08, 2018, 05:47 PM IST
അന്ന് ഛത്തീസ്ഗഡ്ഡ് എന്ന് കേട്ടപ്പോള്‍ മാപ്പ് നോക്കി, ഇന്ന് ദന്തേവാഡയില്‍ മേയറായ മലയാളി

Synopsis

അന്ന് ഛത്തീസ്ഗഡ്ഡ് എന്ന് കേട്ടപ്പോള്‍ മാപ്പ് നോക്കി, ഇന്ന് ദന്തേവാഡയില്‍ മേയര്‍

കൊല്ലത്തെ അഞ്ചാലുംമൂടും ഛത്തീസ് ഗഢിലെ ദന്തേവാഡയും തമ്മിൽ നല്ല ദൂരമുണ്ടെങ്കിലും ഈ സ്ഥലങ്ങൾ തമ്മിൽ ചെറിയൊരു ബന്ധമുണ്ട്. ഈ ബന്ധത്തിന് കാരണക്കാരിയായ ആളെ സിപിഐയുടെ 23 ആം പാർട്ടി കോൺഗ്രസിലെത്തിയാൽ കാണാം.  കക്ഷി ചില്ലക്കാരിയല്ല, ഇന്ത്യയിൽ മാവോയിസ്റ്റ് സാന്നിധ്യം ഏറെയുള്ള ഛത്തീസ്ഗഡ്ഡിലെ ദന്തേവാഡയിലെ കോർപ്പറേഷൻ മേയറാണ്. പേര് അനിൽ രാജി.

ഉത്തരേന്ത്യക്കാരിയല്ല.ന മ്മുടെ കൊല്ലത്തെ അഞ്ചാലുമൂടാണ് സ്വദേശം. എങ്ങനെ അനിൽ രാജി ഛത്തീസ് ഗഡ്ഡിലെത്തി എന്ന് ചോദിച്ചാല്‍ പച്ചമലയാളത്തില്‍ അനില്‍ രാജി ഇങ്ങനെ പറയും. കല്യാണം കഴിക്കുന്ന സമയത്ത് ഛത്തീസ്ഗഡ്ഡ് എന്ന സ്ഥലം പോലും അറിയില്ലായിരുന്നു. പുള്ളി ഛത്തീസ്ഗഡ്ഡിലാണ് ജോലി എന്ന് പറഞ്ഞപ്പോള്‍ മാപ്പെടുത്ത് നോക്കുകയായാണുണ്ടായത്. പക്ഷെ, അവിടെയെത്തിയ ശേഷം ഇത്രയും നല്ല മറ്റൊരു നാടില്ലെന്നാണ് രാജിയുടെ പക്ഷം.

കൊല്ലത്ത് വച്ച് ചെറിയ രാഷ്ട്രീയ പ്രവര്‍ത്തനമൊക്കയുണ്ടായിരുന്നു.ഛത്തീസ്ഗഡ്ഡില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. സിപിഐയുടെ നേതാവായി.  അധികമാര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് തനിക്ക് കിട്ടിയതെന്ന് രാജി പറയുന്നു. കേരളത്തില്‍ നിന്ന് പോയി ഛത്തീസ്ഗഡ്ഡ് പോലൊരു സ്ഥലത്ത് മേയറായ ശേഷം നാട്ടിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടി സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജി പറയുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്ത് ആയതിനാല്‍ പത്ത് ദിവസം മുൻപേ തന്നെ വീട്ടിലെത്തി. അച്ഛനും അമ്മയുമോടൊപ്പം ചെലവഴിച്ചു. സമ്മേളനം കഴിഞ്ഞ ഉടന്‍ രാജി ഛത്തീസ്ഗഡ്ഡിലേക്ക് തിരിച്ചുപോകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആടിന് തീറ്റ കൊടുക്കാൻ പോയി, കാണാതെ തിരക്കിയിറങ്ങിയപ്പോൾ കണ്ടത് മൃതദേഹം; തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരണം
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം