കാവടിയിൽ തൊട്ടു; മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം

Published : Aug 08, 2018, 06:51 PM IST
കാവടിയിൽ തൊട്ടു; മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം

Synopsis

ദില്ലിയിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. തീര്‍ത്ഥാടകരുടെ കാവടിയില്‍ തൊട്ടുവെന്നാരോപിച്ചാണ് രണ്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചത്. പരാതി നൽകിയെങ്കിലും സംഘാടകരുടെ ഭീഷണിയെ തുടര്‍ന്ന് ദില്ലി പൊലീസ് കേസെടുക്കാന്‍ തയാറായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ദില്ലി: ദില്ലിയിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. തീര്‍ത്ഥാടകരുടെ കാവടിയില്‍ തൊട്ടുവെന്നാരോപിച്ചാണ് രണ്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചത്. പരാതി നൽകിയെങ്കിലും സംഘാടകരുടെ ഭീഷണിയെ തുടര്‍ന്ന് ദില്ലി പൊലീസ് കേസെടുക്കാന്‍ തയാറായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

വടക്ക് പടിഞ്ഞാറൻ ദില്ലിയിലെ ഷാലിമാർ ബാഗിലാണ് സംഭവം. എഎൽഎസ് സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ ആൽബിൻ സണ്ണി, അക്ഷയ് മോഹൻ എന്നിവർ പുസ്തകങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു തീർത്ഥാടകരുടെ ആക്രമണം. ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോകുന്നവർക്ക് വേണ്ടി നിർമ്മിച്ച താൽക്കാലിക കേന്ദ്രത്തിന് അടുത്തെത്തിയപ്പോൾ കാവടി കുംഭത്തിൽ സ്പർശിച്ചുവെന്ന് ആരോപിച്ച് പത്തോളം പേർ അക്ഷയെ മർദ്ദിക്കുകയായിരുന്നു. 

തുടർന്ന് ഇതിനെ ചോദ്യം ചെയ്യാനെത്തിയ ആൽബിനെയും ആക്രമിക്കുകയായിരുന്നു. പിന്നീട്, സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ തടയുകയായിരുന്നു. പൊലീസിൽ പരാതി നൽകാൻ എത്തിയപ്പോള്‍ മതവികാരം വ്രണപ്പെടുത്തിയത്തിന് എതിർ പരാതി നൽകുമെന്ന് കാവടിശാല നടത്തിപ്പുകാരൻ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല