വീടുകളിലെത്തി ജനലിലൂടെ ടോര്‍ച്ചടിക്കും, ടാപ്പ് തുറന്നിടും, വാതിലില്‍ മുട്ടും; ആളറിയാതെ നാട്ടുകാരും പൊലീസും

Published : Oct 11, 2018, 09:24 PM IST
വീടുകളിലെത്തി ജനലിലൂടെ ടോര്‍ച്ചടിക്കും, ടാപ്പ് തുറന്നിടും, വാതിലില്‍ മുട്ടും; ആളറിയാതെ നാട്ടുകാരും പൊലീസും

Synopsis

ഒരു നാടിന്റെ ഉറക്കംകെടുത്തുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടാൻ കഴിഞ്ഞ രണ്ട് മാസമായി ഉറക്കമിളച്ച് കാത്തിരിക്കുകയാണ് കോഴിക്കോട്ടെ ഒരു ഗ്രാമം. അർധരാത്രി വീടുകളിൽ  മുട്ടിവിളിച്ച് സാമൂഹ്യ വിരുദ്ധർ ശല്യം ചെയ്യുന്നുവെന്നാണ് ഇവരുടെ പരാതി.

കോഴിക്കോട്: ഒരു നാടിന്റെ ഉറക്കംകെടുത്തുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടാൻ കഴിഞ്ഞ രണ്ട് മാസമായി ഉറക്കമിളച്ച് കാത്തിരിക്കുകയാണ് കോഴിക്കോട്ടെ ഒരു ഗ്രാമം. അർധരാത്രി വീടുകളിൽ  മുട്ടിവിളിച്ച് സാമൂഹ്യ വിരുദ്ധർ ശല്യം ചെയ്യുന്നുവെന്നാണ് ഇവരുടെ പരാതി.

കഴിഞ്ഞ രണ്ട് മാസമായി മല്ലശ്ശേരിത്താഴം നിവാസികളുടെ രാത്രികാലം ഇങ്ങനെയാണ്.അർദ്ധരാത്രിയാവുന്പോൾ ഏതെങ്കിലുമൊരു വീടിന്റെ ജനലിലോ വാതിലിലോ സാമൂഹ്യവിരുദ്ധർ മുട്ടിവിളിക്കും. വീട്ടുകാർ എഴുന്നേറ്റ് തിരച്ചിൽ തുടങ്ങുന്പോഴേക്കും മറ്റൊരു വീട്ടിലെത്തി ശല്യം ചെയ്യും.

രാത്രി മുഴുവൻ നാട്ടുകാർ കാവലിരുന്നിട്ടും ഇവരെ പിടികൂടാനാവുന്നില്ല.  ചില വീടുകളിലെത്തി ജനലിലൂടെ ടോർച്ചടിക്കുകയും മുറ്റത്തെ ടാപ്പ് തുറന്നിടുകയും ചെയ്യും. ചില ദിവസങ്ങളിൽ പൊലീസും കാവലിരുന്നിട്ടും ഫലമുണ്ടായില്ല.

സാമൂഹ്യവിരുദ്ധരെ പിടികൂടാൻ സാധിക്കാതെ പൊലീസ് പോലും തലയിൽ കൈവെയ്ക്കുന്പോൾ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രദേശത്ത് എല്ലാ ദിവസവും പെട്രോളിങ് ശക്തമായി നടത്താനാണ് പൊലീസിന്‍റെ നീക്കം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന