
ലണ്ടന്‍: രാജ്യം വിടുന്നതിന് മുന്‍പ് വിവാദ വ്യവസായി വിജയ് മല്യ ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് അധൃക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് രാജ്യ വിടുന്ന വ്യവസായികള്‍ക്ക് അനുകൂല നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഇന്ത്യന്‍ ജയിലുകളിലെ മോശം അവസ്ഥ ചൂണ്ടിക്കാണിച്ചാണ് വിജയ് മല്യ ലണ്ടനില്‍ തുടരുന്നത്. മല്യക്ക് ജയിലില്‍ ലഭിക്കുക മികച്ച സൗകര്യങ്ങളായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ലണ്ടന്‍ കോടതിക്ക് മല്യയെ താമസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ ബാരക്ക് 12 ന്റെ സകര്യങ്ങള്‍ സിബിഐ ഫയല്‍ ചെയ്ത വീഡിയോയില്‍ വ്യക്തമാണെന്നും രാഹുല്‍ വിശദമാക്കി.
ജയിലുകളില്‍ കുറ്റവാളികള്‍ക്ക് ഒരേ തരത്തിലുള്ള പരിഗണന അല്ല ലഭിക്കുന്നതെന്നും അത് ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും രാഹുല്‍ പറഞ്ഞു. വിജയ് മല്യ, നീരവ് മോദി, ചോസ്കി തുടങ്ങിയ ബാങ്കു തട്ടിപ്പുകാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേക ബന്ധമാണ് ഉള്ളത്. അതിനാലാണ് ഇവരെല്ലാം സംരക്ഷിക്കപ്പെട്ട് നില്‍ക്കുന്നതെന്നു രാഹുല്‍ ആരോപിച്ചു. മല്യ രാജ്യം വിടുന്നതിന് മുന്‍പ് കണ്ട ബിജെപി നേതാക്കന്മാരെ വ്യക്തമായി അറിയാമെന്നും എന്നാല്‍ ഇപ്പോള്‍ അതാരാണെന്ന് പറയുന്നില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam