നേതാജിയുടേയും വിവേകാനന്ദന്റേയും ജന്മദിനം ദേശീയഅവധിയാക്കണമെന്ന് മമത

Published : Jan 20, 2018, 07:40 PM ISTUpdated : Oct 05, 2018, 01:33 AM IST
നേതാജിയുടേയും വിവേകാനന്ദന്റേയും ജന്മദിനം ദേശീയഅവധിയാക്കണമെന്ന് മമത

Synopsis

കൊല്‍ക്കത്ത: സ്വാമി വിവേകാനന്ദന്റേയും നേതാജി സുഭാഷ് ചന്ദ്രബോസിന്റേയും ജന്മദിനങ്ങള്‍ ദേശീയഅവധിയായി പ്രഖ്യാപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചുവെന്ന് അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. സ്വാമി വിവേകാനന്ദനും നേതാജി സുഭാഷ് ചന്ദ്രബോസും ദേശീയ-അന്താരാഷ്ട്ര തലത്തില്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളാണ്. അവരുടെ ജന്മദിനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.മമത ട്വിറ്ററില്‍കുറിച്ചു. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ജനുവരി 12-നും സുഭാഷ് ചന്ദ്രബോസിന്റേത് ജനുവരി 23-നുമാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ