കേന്ദ്രസര്‍ക്കാരിന് നേതാജി ദേശീയ നേതാവുപോലുമല്ല; വിമര്‍ശനവുമായി മമതാ ബാനര്‍ജി

By Web TeamFirst Published Jan 23, 2019, 7:34 PM IST
Highlights

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ  ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കാത്തതിനെതിരെ വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. 

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ  ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കാത്തതിനെതിരെ വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി.  ഇന്ന് ദില്ലിയിലെ റെഡ് ഫോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഭാഷ് ചന്ദ്രബോസിന്റെ  122-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയം രാജ്യത്തിന് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമതാ ബാനര്‍ജിയുടെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ നേതാജിയെ ദേശീയ നേതാവായി പോലും കാണുന്നില്ലെന്നാണ് മമതാ ബാനര്‍ജിയുടെ ആരോപണം. സ്വാതന്ത്രത്തിനായുള്ള പോരാട്ടത്തില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആള്‍ക്കാരെ ഒന്നിപ്പിച്ച  യഥാര്‍ത്ഥ നേതാവാണ് നേതാജി. മഹാത്മാ ഗാന്ധിയും അബ്ദുള്‍ കലാം  ആസാദും ബാബാസാഹേബ് അംബ്ദേക്കറും ഇതേ കാരണത്താലാണ് വലിയ ദേശീയ നേതാക്കളായതെന്നും മമതാ പറഞ്ഞു.


 

click me!