
കൊച്ചി: എറണാകുളം ജില്ലയിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി നടൻ മമ്മൂട്ടി. പറവൂർ തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ട് എത്തിയാണ് മമ്മൂട്ടി പ്രളയ ബാധിതർക്ക് സഹായ വാഗ്ദാനം നൽകിയത്. ദുരിതം അനുഭവിക്കുന്നവരെ കരുതാൻ എല്ലാവരും ഒറ്റ കെട്ടായി നിൽക്കണം എന്ന് മമ്മൂട്ടി പറഞ്ഞു.
കര കവിഞ്ഞു പ്രളയം എത്തിയപ്പോൾ പുത്തൻവേലിക്കര തേലത്തുരുത്ത് എന്ന കൊച്ചു ഗ്രാമത്തിൽ വീട് വിട്ടിറങ്ങേണ്ടി വന്നത് മുന്നൂറ്റി അൻപത് ഓളം കുടുംബങ്ങള്ക്ക് ആണ്.തേലത്തുരുത്തിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ അവർക്കായി ഒരുക്കിയ ക്യാമ്പിലേക്ക് ആണ് മമ്മൂട്ടി എത്തിയത്. നടനെ നാട്ടുകാർ സ്നേഹത്തോടെ സ്വീകരിച്ചു. ഒരു വേള ആധികൾക്ക് ചെറിയ ഇടവേള.
അധികൃതരോട് ആലോചിച്ച ശേഷം സഹായം അടിയന്തരമായി എത്തിക്കുമെന്ന് ഉറപ്പ് നല്‍ക്കിയിട്ടാണ് മമ്മൂട്ടി മടങ്ങിയത്. ദുരിതബാധിതർക്ക് കൈത്താങ്ങുമായി എംഎൽഎ വി ഡി സതീശനും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam