
തമിഴ് മക്കളുടെ പ്രസവിക്കാത്ത അമ്മയായിരുന്നു ജയലളിതയെന്ന് മമ്മൂട്ടി. സ്ത്രീ പ്രസവിക്കണമെന്നില്ല അമ്മയാകാന്‍ എന്നതിനു ഏറ്റവും വലിയ ഉദാഹരണമാണ് ജയലളിതയെന്നും മമ്മൂട്ടി പറഞ്ഞു.
സഹജീവികളെ സ്വന്തം മക്കളെ പോലെ കാണുകയും അവരുടെ ദൈന്യംദിന വിഷമങ്ങളില്‍ പോലും പങ്കുചേരുകയും പ്രത്യേകിച്ച് സ്ത്രീകളുടെ പ്രശ്‍നങ്ങളില്‍ പങ്കുചേരുകയും ചെയ്‍തു. സ്ത്രീകളെ ശാക്തീകരിക്കാന്‍ ഒരുപാട് ശ്രമങ്ങളും ഒരുപാട് നിയമവ്യവസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്‍ത ഭരണാധികാരിയായിരുന്നു ജയലളിത. തിരക്കിട്ട ചലച്ചിത്ര നടിയായിട്ടും അത് ഉപേക്ഷിച്ച് രാഷ്‍ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചത് ഒരുപക്ഷേ അവരുടെ ഏറ്റവും വലിയ തീരുമാനം, നല്ല തീരുമാനമായിരിക്കും. തിളങ്ങിനിന്ന സമയത്താണ് അവര്‍ രാഷ്‍ട്രീയത്തിലേക്ക് വരുന്നത്. ഒരുപക്ഷേ ഈ ഉരുക്കുവനിതയുടെ വിയോഗം നമ്മുടെ സ്ത്രീസമൂഹത്തിനും രാഷ്ട്രീയത്തിനും പ്രത്യേകിച്ച് തമിഴ്നാട്ടിനും ഒരു തീരാ ദു:ഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറേക്കാലമായി തമിഴ്നാട്ടില്‍ താമസിക്കുന്ന എനിക്ക് അത് തിരിച്ചറിയാന്‍ സാധിക്കും. ആ ദു:ഖത്തില്‍ ഞാന്‍ പങ്കുചേരുന്നു. അവര്‍ക്ക് നിത്യശാന്തി നേരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam