
ദില്ലി: ഓണ്‍ലൈന്‍ വാര്‍ ഗെയിമായ പബ്ജിക്ക് അടിമയായ പത്തൊമ്പതുകാരന്‍ മാതപിതാക്കളെയും സഹോദരിയേയും കൊന്നു. ദക്ഷിണ ദില്ലിയിലെ വസന്ത്കുജ്ഞില്‍ ബുധനാഴ്ച രാവിലെയാണ് അമ്മ സിയ അച്ചന്‍ മിതിലേഷ് സഹോദരി എന്നിവരെ സൂരജ് കൊന്നത്. മാതാപിതാക്കളോടുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്വാതന്ത്ര ദിനത്തില്‍ പട്ടംപറത്താന്‍ പോയതിനും രൂക്ഷമായ രീതിയില്‍ വഴക്ക് കേട്ട സൂരജ് മാതാപിതാക്കളെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തന്‍റെ വ്യക്തിപരമായ കാര്യങ്ങളൊക്കെ സഹോദരി കണ്ടെത്തി വീട്ടില്‍ പറയുന്നതിനാല്‍ സൂരജ് സഹോദരിയേയും വെറുത്തിരുന്നു.
കൊലപാതകത്തിന് മുമ്പ് മാതപിതാക്കളോട് സാധരണ പോലെ പെരുമാറിയ സൂരജ് രാത്രിവരെ പഴയ ഫോട്ടോ ആല്‍ബം നോക്കിയിരുന്നു. തുടര്‍ന്ന് രാത്രി മൂന്ന് മണിക്ക് ഉറങ്ങികിടക്കുകയായിരുന്ന അച്ഛനെ പലതവണ കുത്തി. തുടര്‍ന്ന് അമ്മയേയും കുത്തികയായിരുന്നു. സഹോദരിയുടെ കഴുത്തില്‍ കുത്താന്‍ ശ്രമിക്കവേ ഇതു തടഞ്ഞ അമ്മയെ വീണ്ടും കത്തിയുപയോഗിച്ച് കുത്തുകയും സഹോദരിയുടെ വയറ്റില്‍ കുത്തുകയുമായിരുന്നു.
വീട്ടില്‍ കള്ളന്മാര്‍ കയറിയതാണെന്ന് വരുത്തി തീര്‍ക്കാനായി വീട് അലങ്കോലമാക്കിയതിന് ശേഷം കത്തിയും കയ്യും വെള്ളം ഉപയോഗിച്ച് കഴുകി. തുടര്‍ന്ന് വീട്ടില്‍ കള്ളന്മാര്‍ കയറിയെന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു ഇയാള്‍.
പത്തൊമ്പതുകാരനായ സൂരജിന് മെഹ്റാലിയില്‍ ഒരു വീടുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ക്ലാസില്‍ പോകാത്ത ദിവസങ്ങളില്‍ രാവിലെ ഏഴുമണിമുതല്‍ വൈകിട്ട് ആറുമണിവരെ സൂരജും സുഹൃത്തുക്കളും ഇവിടെ വന്നിരുന്നാണ് പബ്ജി കളിക്കാറ്.സൂരജിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. കൊലപാതകത്തിന് ശേഷം പ്രതി യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്ന് ശവസംസ്ക്കാരം നടത്തിയ കുടുംബാംഗങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ സൂരജിനെ അനുവദിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടില്ലെന്നും പൊലീസ് പറഞ്ഞു. മിഥിലേഷിന്‍റെ സഹോദരനും മരുമകനുമാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam