ശ്രീജിത്തിന്റെ സമരപന്തലില്‍ എത്തിയപ്പോള്‍ ചെന്നിത്തലക്കെതിരെ പ്രതിഷേധിച്ചയാള്‍ക്ക് മര്‍ദ്ദനം

Published : Jan 19, 2018, 04:32 PM ISTUpdated : Oct 05, 2018, 03:05 AM IST
ശ്രീജിത്തിന്റെ സമരപന്തലില്‍ എത്തിയപ്പോള്‍ ചെന്നിത്തലക്കെതിരെ പ്രതിഷേധിച്ചയാള്‍ക്ക് മര്‍ദ്ദനം

Synopsis

തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപന്തലില്‍ എത്തിയപ്പോള്‍ രമേശ്‌ ചെന്നിത്തലക്കെതിരെ പ്രതിഷേധിച്ച ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ടിന് യൂത്ത് കോൺഗ്രസുകാരുടെ മർദ്ദനം. പരിക്കേറ്റ ആന്ഡേഴ്സനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഹോദരന്റെ മരണത്തിനു പിന്നിലെ വസ്തുതകൾ പുറത്ത്‌ കൊണ്ട്‌ വരണമെന്നാവശ്യപെട്ട്‌ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിനു പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവിനെതിരെ ആന്‍ഡേഴ്സന്‍ പ്രതിഷേധിച്ചിരുന്നു. 

ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണു ശ്രീജിത്തിന്‍റെ സഹോദരൻ പോലീസ്‌ കസ്റ്റഡിയിൽ കൊല്ലപെട്ടത്‌ എന്നതാണ് ശ്രീജിത്തിനൊപ്പമുണ്ടായിരുന്ന ആന്ഡേഴ്സനെ പ്രകോപിപ്പിച്ചത്. നീതി ആവശ്യപെട്ട്‌ അന്ന് ശ്രീജിത്ത്‌ ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയെ പലവട്ടം സമീപിച്ചിരുന്നുവെന്ന് ശ്രീജിത്ത് തന്നെ മുന്‍പ് പറഞ്ഞിരുന്നു.

ചെന്നിത്തലയുടെ പഴയ നിലപാട്‌ ഓർമ്മിപ്പിച്ച്‌ ഇരട്ടത്താപ്പ്‌ തുറന്ന് കാണിച്ചതോടെ താൻ ആരാണു? ആവശ്യമില്ലാതെ സംസാരിക്കരുത്‌ എന്ന ഭീഷണിയും പ്രതിപക്ഷ നേതാവ്‌ ഉയർത്തി. അതിനും ആന്‍ഡേഴ്‌സന്‍ കൃത്യമായ മറുപടി നൽകിയതോടെ ചെന്നിത്തല പന്തലിൽ നിന്ന് മടങ്ങുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍