വിവാഹത്തലേന്ന് വരന്‍ പീഡനക്കേസിൽ പിടിയില്‍

Published : Feb 22, 2018, 02:44 PM ISTUpdated : Oct 04, 2018, 07:55 PM IST
വിവാഹത്തലേന്ന് വരന്‍ പീഡനക്കേസിൽ പിടിയില്‍

Synopsis

പാ​നൂ​ർ : വിവാഹത്തലേന്ന് വരനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ പാനൂരിലാണ് സംഭവം. പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചുവെന്ന് കേസിലാണ് യുവാവ് അറസ്റ്റിലായത്. ഇതോടെ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി.

പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് യുവാവിനെതിരേ പരാതി കിട്ടിയതോടെ കൊളവല്ലൂർ പോലീസ് അന്വേഷിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രദേശവാസിയായ യുവതിയുമായി യുവാവിന്‍റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നതാണ്. പോക്സോ വകുപ്പ് പ്രകാരമാണ് യുവാവിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്