കഞ്ചാവുമായി പിടിയില്‍

Published : Aug 01, 2016, 06:02 PM ISTUpdated : Oct 04, 2018, 05:04 PM IST
കഞ്ചാവുമായി പിടിയില്‍

Synopsis

കുമളി: തമിഴ്‍നാട്ടിൽ നിന്നും കാൽകിലോ കഞ്ചാവുമായി കെ എസ് ആർ ടി സി ബസിൽ എത്തിയയാളെ കുമളിയിൽ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.  ആലുവ പുത്തൻപുരയിൽ തമ്പി ആണ് പിടിയിലായത്.

മധുര- തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന കെ എസ് ആർ ടി സിയുടെ സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നുമാണ് തമ്പി പിടിയിലായത്. ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തുന്നതിനിടെ തമ്പിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് കടത്തുന്ന വിവരം ലഭിച്ചത്. കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറിൽ പെതിഞ്ഞ് മടിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി.

സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന തമ്പി സ്വന്തം ഉപയോഗത്തിനായി രണ്ടായിരം രൂപ നൽകി കമ്പത്തു നിന്നുമാണ് കഞ്ചാവ് വാങ്ങിയത്. ആലുവയിൽ കഞ്ചാവ് ലഭിക്കണമെങ്കിൽ വൻ തുക നൽകേണ്ടതിനാലാണ് കമ്പത്തു നിന്നും ഇത്രയധികം കഞ്ചാവ് വാങ്ങിയതെന്നും ഇയാൾ മൊഴി നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡൽഹി പൊലീസിനെതിരേ രാജസ്ഥാൻ പൊലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് കോൺ​ഗ്രസ്; ജയ്പുരിലെ കമ്മീഷണർ ഓഫീസിൽ വൻ പ്രതിഷേധം
ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോയി, സൈബറാക്രമണം; 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ ജീവനൊടുക്കി, ആരോപണവുമായി കുടുംബം