
കൊച്ചി: മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള തർക്കം തീർക്കാൻ കമ്മിറ്റി രൂപീകരിച്ചു. അഡ്വക്കറ്റ് ജനറലായിരിക്കും കമ്മിറ്റിയുടെ അധ്യക്ഷൻ.
കേരള ബാർ കൗൺസിൽ ചെയർമാൻ, ഹൈക്കോർട്‍സ് അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡണ്ട്, തർക്കം ഉടലെടുക്കുന്ന സ്ഥലങ്ങളിലെ ജില്ലാ ബാർ അസോസിയേഷൻ പ്രസിഡണ്ട്, കെയുഡബ്ള്യുജെ സംസ്ഥാന പ്രസിഡണ്ട് ജനറൽ സെക്രട്ടറി, തർക്കം ഉടലെടുക്കുന്ന ജില്ലയിലെ കെയുഡബ്ള്യുജെ ജില്ലാ പ്രസിഡണ്ട് അല്ലെങ്കിൽ സെക്രട്ടറി എന്നിവരാണ് കമ്മറ്റിയിലെ അംഗങ്ങൾ.
പൊലീസ് കൂടി ഉൾപ്പെടുന്നതാണ് പ്രശ്നമെങ്കിൽ ഡിജിപിയും ബന്ധപ്പെട്ട എസ്‍പിമാരും കമ്മിറ്റിയിലുണ്ടാകും. കൊച്ചിയിൽ മുഖ്യമന്ത്രി മുൻകയ്യെടുത്ത് ഉണ്ടാക്കിയ ധാരണപ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam