മീന്‍ വിറ്റതിന് പണം ചോദിച്ചയാള്‍ക്ക് അഞ്ചംഗ സംഘത്തിന്‍റെ ക്രൂരമര്‍ദ്ദനം

By Web TeamFirst Published Dec 4, 2018, 4:28 AM IST
Highlights

പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് കേസു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ്  മർദ്ദനം സംബന്ധിച്ച് പരാതി നൽകാഞ്ഞതെന്ന് ഇയാള്‍ പറയുന്നു. 

ഇടുക്കി:  മാങ്കുളത്ത് മീൻ വിൽപനക്കാരനായ എഴുപതുകാരനെ ഒരു സംഘമാളുകൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മർദ്ദനം മീൻ നൽകിയതിന്റെ പണം ചോദിച്ചതിനാണെന്നാണ് മർദ്ദനമേറ്റയാൾ പറയുന്നത്. സംഭവത്തിൽ അഞ്ചു പേർക്കെതിരെ പോലീസ കേസെടുത്തു.

അടിമാലി പത്താം മൈൽ സ്വദേശി മക്കാർ താണേലിയിലിനാണ് മർദ്ദനമേറ്റത്. ഇയാളിപ്പോൾ കോതമംഗലം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ചു മക്കാർ പോലീസിന് മൊഴി നൽകിയിട്ടുള്ളത് ഇങ്ങനെ... ഏറെ വർഷങ്ങളായ് മാങ്കളം ഭാഗത്ത് മീൻ വിൽപന നടത്തുന്നയാളാണ് മക്കാർ. ഇവിടുത്തെ ഒരു ജോര്ജ്  മീൻ വാങ്ങിയ വകയിൽ ആയിരക്കണക്കിന് രൂപ നൽകാനുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച മീൻ വിൽപനക്ക് പോയപ്പോൾ വഴിയിൽ കണ്ട ജോർജ്ജിന്റെ മകളോട് പണത്തിന്റെ കാര്യം ചോദിച്ചു. 

മീൻ കഴിഞ്ഞു മടങ്ങി വരുമ്പോൾ കുവൈറ്റ് സിറ്റിയിൽ വച്ച് ജോർജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നിറുത്തി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് കേസു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ്  മർദ്ദനം സംബന്ധിച്ച് പരാതി നൽകാഞ്ഞത്. മക്കാറിന്‍റെ മൊഴിയെ തുടർന്ന് മാങ്കുളം സ്വദേശികളായ ജോർജ്ജ്, മകൻ അരുൺ, സുഹൃത്ത് എബി, കണ്ടാലറിയാവുന്ന രണ്ടു പേർക്കുമെതിരെ മൂന്നാർ പോലീസ് കേസെടുത്തു. സംഭവത്തിൽ മക്കാറിന്റെ സ്വദേശമായ പത്താം മൈലിൽ നാട്ടുകാർ പ്രതിഷേധിച്ചു. 
 
click me!