സിറിയയിലെ കൂട്ടക്കൊലകള്‍ക്കെതിരെ പ്രതിഷേധ റാലി നിഷേധിച്ചു; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

By Web DeskFirst Published Mar 3, 2018, 6:57 PM IST
Highlights
  • ഫേസ്ബുക്ക് ലൈവില്‍ വന്ന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു
  • യുവാവ് ഗുരുതരാവസ്ഥ മറികടന്നതായി പൊലീസ്

ഹൈദരാബാദ്: സിറിയയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധ റാലി നിഷേധിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തെലുങ്കാനയിലെ വാറങ്കലിലാണ് സംഭവം. മൊഹമ്മദ് നയീം എന്ന യുവാവാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വാറംഗലിലെ മൂസ്ലീം ഹക്കുല പോരാട്ട സമിതിയുടെ ചീഫാണ്  മൊഹമ്മദ് നയീം.

പ്രതിഷേധ റാലി പൊലീസ് നിഷേധിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവില്‍ വന്ന് യുവാവ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മൊഹമ്മദ് നയീം പോക്കറ്റില്‍ നിന്ന് ബോട്ടിലെടുത്ത് വിഷം കഴിച്ചു. ആശുപത്രിയില്‍ എത്തിച്ച യുവാവ് ഗുരുതരാവസ്ഥ മറികടന്നെന്ന് പൊലീസ് പറയുന്നു.

 തങ്ങളുടെ സംഘടന സമാധാനപരമായ ഒരു റാലി നടത്താന്‍ പൊലീസില്‍ നിന്ന് അനുമതി തേടിയിരുന്നെന്നും എന്നാല്‍ അവര്‍ അത് നിഷേധിച്ചെന്നും മൊഹമ്മദ് പറയുന്നു. സിറയയില്‍ നടക്കുന്ന കൂട്ടക്കൊലക്കെതിരെ പ്രതിഷേധിക്കാന്‍ പോലും കഴിയാത്തതില്‍ ദുഖിതായിരുന്നെന്നും മൊഹമ്മദ് പറയുന്നു.

click me!