ഫ്രീഡം ഫോണ്‍ കമ്പനി എംഡി തട്ടിപ്പുകേസില്‍ അറസ്റ്റില്‍

Published : Feb 23, 2017, 02:16 PM ISTUpdated : Oct 04, 2018, 07:38 PM IST
ഫ്രീഡം ഫോണ്‍ കമ്പനി എംഡി തട്ടിപ്പുകേസില്‍ അറസ്റ്റില്‍

Synopsis

ഗാസിയാബാദ്: രാജ്യത്തെ ഇളക്കി മറിച്ച് 251 രൂപയുടെ സ്മാര്‍ട്ട്ഫോണിന്റെ നിര്‍മാതാവും റിങ്ങിങ് ബെല്‍സ് കമ്പനി എംഡിയുമായ മോഹിത് ഗോയല്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഗാസിയാബാദിലെ അയാം എന്റര്‍പ്രൈസസ് എന്ന കമ്പനി നല്‍കിയ പരാതിയിലാണ് ഗോയലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഫ്രീഡം ഫോണിന്റെ വിതരണക്കാരാവാനായി റിങ്ങിങ് ബെല്‍സിന് പലപ്പോഴായി 30 ലക്ഷത്തോളം രൂപ നല്‍കിയെന്നും എന്നാല്‍ 13 ലക്ഷം രൂപയുടെ ഫോണുകള്‍ മാത്രമെ തങ്ങള്‍ക്ക് കമ്പനി നല്‍കിയുള്ളൂവെന്നും അയാം എന്റര്‍പ്രൈസസ് നല്‍കിയ പരാതിയില്‍ പറയുന്നു. പണമോ ഫോണുകളോ നല്‍കണമെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.    

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന വിശദീകരണത്തോടെയാണ് ഇവര്‍ 251 രൂപയ്‌ക്ക് ഫോണ്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. 251 രൂപക്ക് ഫോണ്‍ വില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് 35 രൂപയ്‌ക്കടുത്ത് ലാഭം കിട്ടുമെന്ന് പറഞ്ഞ് കമ്പനി അധികൃതര്‍ വീണ്ടും രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ചു.ലോകത്ത് ഒരു കമ്പനിയും മുന്നോട്ടുവയ്‌ക്കാത്ത ഓഫറുകളാണ് ഫ്രീഡം 251 സ്മാര്‍ട്ട്ഫോണ്‍ മുന്നോട്ടുവച്ചിരുന്നത്. തുച്ഛമായ വിലയാണെങ്കിലും കമ്പനി വാഗ്ദാനം ചെയ്ത സെറ്റിന്റെ ഫീച്ചറുകള്‍ അത്ര മോശമായിരുന്നില്ല. 1 ജിബി റാമില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്സെറ്റില്‍ 8 ജിബി ഇന്റേണല്‍ സ്റ്റോറെജ് ശേഷിയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇത് 32 ജിബി വരെ ഉയര്‍ത്താനും കഴിയും.

3.2 മെഗാപിക്‌സല്‍ പിന്‍ക്യാമറ, 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറ എല്ലാം അദ്ഭുതമായിരുന്നു. ക്യുഎച്ച്ഡി ഐപിഎസ് ഡിസ്‌പ്ലെയുള്ള ഹാന്‍ഡ്സെറ്റില്‍ ചിത്രങ്ങള്‍, വിഡിയോ, ഗെയിംസ് എന്നിവയ്‌ക്ക് പ്രത്യേകം ഫീച്ചറുകളുമുണ്ടെന്നായിരുന്നു കമ്പനി അവകാശപ്പെട്ടിരുന്നത്. ഒരു വര്‍ഷം വാറന്റിയും കമ്പനി നല്‍കിയിരുന്നു.ഇന്ത്യയില്‍ 650ല്‍ കൂടുതല്‍ സര്‍വീസ് സെന്ററുകളുണ്ടെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പോരാടാനുറച്ച് ആരെല്ലാം? നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം; പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍
ആജ്ഞാപിച്ചിരുന്ന അമേരിക്കയുടെ മനംമാറ്റം, പരാജയസമ്മതമെന്ന് ഇറാൻ; ചർച്ചാവാഗ്ദാനങ്ങളെ പുച്ഛിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി