ചോദ്യം ചെയ്യലില്‍ സുനി പറഞ്ഞു; നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ല

Published : Feb 23, 2017, 02:01 PM ISTUpdated : Oct 04, 2018, 06:03 PM IST
ചോദ്യം ചെയ്യലില്‍ സുനി പറഞ്ഞു; നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ല

Synopsis

കൊച്ചി: നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ലെന്ന് പൾസർ സുനി ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. നടിയില്‍ നിന്നും പണം തട്ടുകമാത്രമായിരുന്നു ലക്ഷ്യമെന്നാണ് പള്‍സര്‍ സുനി പോലീസിനോട് ആദ്യഘട്ടത്തില്‍ പറഞ്ഞത്.  ഉന്നതരുടെ ഇടപെടലില്ലെന്നും സുനി ചോദ്യംചെയ്യലിൽ പറഞ്ഞെന്നാണ് ആലുവ പോലീസ് ക്ലബില്‍ നിന്നും ലഭിക്കുന്ന സൂചന. വിശദമായ ചോദ്യം ചെയ്യല്‍ തുടരാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇതിനായി പള്‍സര്‍ സുനിയെയും വിജേഷിനെയും നാളെ കോടതിയില്‍ ഹാജറാക്കി ജാമ്യത്തില്‍ വാങ്ങും.

അതേ സമയം പൾസർ സുനി നടത്തിയ നീക്കങ്ങൾ ദുരൂഹമാണെന്ന് പോലീസിന് അന്വേഷണത്തിൽ വ്യക്തമായി. വെള്ളിയാഴ്ച രാത്രി നടിയെ ആക്രമിച്ച ശേഷം സുനിയും കൂട്ടാളികളും കൊച്ചിയുടെ പരിസര മേഖലകളിൽ തന്നെയാണ് തങ്ങിയത്. ഇതാണ് പോലീസിനെ പ്രധാനമായും കുഴയ്ക്കുന്നത്.

സംഭവം നടന്ന ശേഷം സംവിധായകന്‍റെ വീട്ടിൽ അഭയംപ്രാപിച്ച നടി അധികം വൈകാതെ തന്നെ പോലീസിൽ പരാതിയും നൽകി. ഉടൻ തന്നെ നടപടി സ്വീകരിച്ച പോലീസ് പ്രതിയുടെ മൊബൈലിലേക്ക് നിർമാതാവ് ആന്‍റോ ജോസഫിന്‍റെ ഫോണിൽ നിന്നും വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ കെണി മനസിലാക്കിയ പ്രതികൾ മൊബൈൽ ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി സംഭവം നടന്ന ശേഷം ഒളിവിൽ പോയ പ്രതികൾ ശനിയാഴ്ച രാത്രി അഭിഭാഷകന്‍റെ വീട്ടിൽ എത്തി കേസിൽ വക്കാലത്ത് ഒപ്പിട്ട് നൽകി. ഈ സമയമത്രയും പ്രതികൾക്ക് ഒളിവിൽ കഴിയാൻ ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നും വാഹന സൗകര്യം എവിടെ നിന്ന് ലഭിച്ചുവെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. ശനിയാഴ്ച പകൽ പ്രതികൾ അമ്പലപ്പുഴയിലെ സുഹൃത്തിന്‍റെ അടുത്ത് പണത്തിന് വേണ്ടി എത്തിയിരുന്നുവെന്ന് നേരത്തെ വ്യക്തമായിരുന്നു. പണം ലഭിക്കാതെ വന്നതോടെ കായംകുളത്ത് എത്തി മാല പണയംവച്ച് സുനി പണം സംഘടിപ്പിച്ചു. തുടർന്നാണ് കൊച്ചിയിൽ എത്തി അഭിഭാഷകനെ കണ്ടത്.

അഭിഭാഷകനെ കണ്ട രാത്രി തന്നെ ഇവർ ടാക്സി മാറി മാറി കയറി കോയന്പത്തൂരിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ അഭിഭാഷകൻ മുഖേന സമർപ്പിക്കുകയും ചെയ്തു. എന്നാൽ മുൻകൂർ ജാമ്യഹർജി മാർച്ച് രണ്ടിലേക്ക് മാറ്റിയതോടെ കീഴടങ്ങാതെ മറ്റ് വഴിയില്ലാതെയായി. കോയന്പത്തൂരിൽ നിന്നും തമിഴ്നാട് ചുറ്റി തിരുവനന്തപുരത്ത് എത്തി ബുധനാഴ്ച കീഴടങ്ങാൻ പ്രതികൾ ശ്രമിച്ചുവെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. 

ഇവർ കീഴടങ്ങുന്നതിന് മുന്നോടിയായി അഭിഭാഷക തിരുവനന്തപുരത്ത് എത്തുകയും ചെയ്തിരുന്നു. അഭിഭാഷകയുടെ നീക്കങ്ങൾ മനസിലാക്കി പോലീസ് തിരുവനന്തപുരത്തെ കോടതികളിൽ നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇന്ന് കൊച്ചിയിലെ കോടതിയിൽ കീഴടങ്ങാൻ സുനിയും ബിജീഷും എത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുദ്ധം അവസാനിക്കുമോ? ലോകരാഷ്ട്രങ്ങൾ ശുഭപ്രതീക്ഷയിൽ; അമേരിക്കയുടെ 15 ഉപാധികൾ ഇറാൻ പുനപരിശോധിക്കും
മാപ്പിൽ തീരില്ല! യു പ്രതിഭക്കെതിരായ വിവാദ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ, നിയമ നടപടികളുമായി മുന്നോട്ടെന്ന് പ്രതിഭ