വിമാനത്തില്‍ വെച്ച് സഹയാത്രികര്‍ക്ക് മുന്നില്‍ കത്തി പ്രദര്‍ശിപ്പിച്ചു; യുവാവിനെ പുറത്തിറക്കി അറസ്റ്റ് ചെയ്തു

By Web DeskFirst Published Sep 15, 2017, 10:57 PM IST
Highlights

ദില്ലി: ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടുത്ത സുരക്ഷാ വീഴ്ച. വിമാത്താവളത്തിലെ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി യാത്രക്കാരന്‍ അടുക്കളയിലുപയോഗിക്കുന്ന കത്തിയുമായി വിമാനത്തില്‍ കയറി. ഗോവയിലേക്ക് തിരിക്കാനൊരുങ്ങിയ സ്പൈസ്ജെറ്റ് എസ്.ജി 144 വിമാനത്തിലായിരുന്നു സംഭവം. സി.ഐ.എസ്.എഫ് അന്വേഷണത്തിന് ഉത്തരവിട്ടു.

വിമാനം പുറപ്പെടാനൊരുങ്ങുമ്പോള്‍ യാത്രക്കാരന്‍ കത്തി പുറത്തെടുത്ത് മറ്റ് യാത്രക്കാരെ കാണിക്കുകയായിരുന്നു. കേന്ദ്ര മന്ത്രി ജിതേന്ദ്രസിങും വിമാനത്തിലുണ്ടായിരുന്നു. തുടര്‍ന്ന് വിമാന ജീവനക്കാര്‍ വിവരം സി.ഐ.എസ്.എഫിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം തിരിച്ചെത്തിച്ച് യാത്രക്കാരനെ പുറത്തിറക്കി. ഇയാളെ സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് സി.ഐ.എസ്.എഫ് വക്താവ് അറിയിച്ചു. കുറ്റക്കാരായ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഉന്നത് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും തന്ത്രപ്രധാനമായി വിമാനത്താവളത്തില്‍ ഇത്തരമൊരു ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്, വിമാനത്താവളങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരന്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനിടെയാണ് ഇത്തരമൊരു സംഭവമുണ്ടായത്. വിമാനത്തില്‍ വീണ്ടും പരിശോധന നടത്തിയ ശേഷമാണ് പിന്നീട് ഗോവയിലേക്ക് പുറപ്പെട്ടത്.

 

click me!