​ഗേറ്റ് തുറന്നെത്തി കൈയിലുണ്ടായിരുന്ന വസ്തു വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു, സിസിടിവിയിൽ പിടിവീണു, ചോദിച്ചപ്പോള്‍ 'കൂടോത്രമാണ്, വീടുമാറി'യെന്ന് മറുപടി

Published : Jan 22, 2026, 10:48 AM IST
koodothram

Synopsis

ചോദ്യം ചെയ്യലിലാണ്  ഈങ്ങാപ്പുഴയിൽ നിന്ന് എത്തിയതാണെന്നും മറ്റൊരാളുടെ വീട്ടുമുറ്റത്ത് നിക്ഷേപിക്കാൻ കൊണ്ടുവന്ന സാധനമാണെന്നും ഇയാൾ സമ്മതിച്ചത്.

കോഴിക്കോട്: താമരശ്ശേരിയിൽ കൂടോത്രം ചെയ്ത വസ്തുക്കൾ വീടുമാറി നിക്ഷേപിച്ച ഈങ്ങാപ്പുഴ സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഈങ്ങാപ്പുഴ കരികുളം സ്വദേശി സുനിലാണ് പിടിയിലായത്. വീടുമാറി സാധനങ്ങൾ നിക്ഷേപിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകി. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം പ്രവാസിയായ ഇസ്മയിലിന്റെ വീട്ടുമുറ്റത്താണ് ഇന്ന് വൈകിട്ട് കൂടോത്രം ചെയ്ത വസ്തുക്കൾ നിക്ഷേപിച്ചത്. വീടിന്റെ ഗേറ്റ് തുറന്ന് നിരീക്ഷണം നടത്തിയ ശേഷം കൈയിലുണ്ടായിരുന്ന വസ്തു ഉപേക്ഷിച്ച് പിടിയിലായ സുനിൽ കടന്നുകളയുകയായിരുന്നു. സിസിടിവി ക്യാമറയിലൂടെ ദൃശ്യങ്ങൾ കണ്ട വീട്ടുകാർ സ്കുട്ടറിൽ പിന്തുടർന്ന് സുനിലിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചോദ്യം ചെയ്യലിലാണ്  ഈങ്ങാപ്പുഴയിൽ നിന്ന് എത്തിയതാണെന്നും മറ്റൊരാളുടെ വീട്ടുമുറ്റത്ത് നിക്ഷേപിക്കാൻ കൊണ്ടുവന്ന സാധനമാണെന്നും ഇയാൾ സമ്മതിച്ചത്. കൂടോത്രം ചെയ്ത വസ്തു വീടുമാറി നിക്ഷേപിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇസ്മയിലിന്റെ ഭാര്യയും മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പോയത് ഒരു തവണ മാത്രം, പക്ഷേ സമ്മാനങ്ങളൊന്നും വാങ്ങിയിട്ടില്ല'; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ