
കോട്ടയം: എംജി സർവകലാശാലയിൽ വിസി ക്വാർട്ടേഴ്സിന് അടുത്തുള്ള മ്യൂസിക് ക്ലബിന് സമീപത്തെ മതിലിനോട് ചേര്‍ന്ന് മൃതദേഹം കണ്ടെത്തി. മാന്നാനം സ്വദേശി പ്രദീപിന്‍റെ (44) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് ഭാര്യ രാവിലെ പൊലീസിൽ പരാതി നൽകിയിരുന്നു . ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam