ഗഡ്കരി 'മാൻ ഓഫ് ആക്ഷൻ' എന്ന് പിണറായി; കേരളത്തിൽ മികച്ച സർക്കാരെന്ന് ഗഡ്കരി

Published : Oct 30, 2018, 06:42 PM IST
ഗഡ്കരി 'മാൻ ഓഫ് ആക്ഷൻ' എന്ന് പിണറായി; കേരളത്തിൽ മികച്ച സർക്കാരെന്ന് ഗഡ്കരി

Synopsis

ഗെയിൽ, ദേശീയ പാത പദ്ധതികള്‍ കേരളം വേഗത്തില്‍ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിൽ ഭൂമി ഏറ്റെടുക്കൽ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ സർക്കാർ അത് മറികടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കണ്ണൂര്‍: കണ്ണൂരിൽ ദേശീയ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ പരസ്പരം പ്രശംസ ചൊരിഞ്ഞ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും. ഗെയിൽ, ദേശീയ പാത പദ്ധതികള്‍ കേരളം വേഗത്തില്‍ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിൽ ഭൂമി ഏറ്റെടുക്കൽ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ സർക്കാർ അതു മറികടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

പ്രളയാനന്തര അവസ്ഥ കണക്കിലെടുത്ത് കേരളത്തിന് പ്രത്യേക പരിഗണന നൽകി റോഡ് വികസനത്തിന് 450 കോടി രൂപ അനുവദിച്ചുവെന്നും വികസനത്തിന് രാഷ്ട്രീയ വ്യത്യാസം തടസമാവില്ല‍െന്നും ഗഡ്കരി ഉറപ്പ് നല്‍കി. അതേസമയം ഗഡ്കരിയെ മാന്‍ ഓഫ് ആക്ഷന്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചത്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്