പശുവിനെ മേയ്ക്കാന്‍ പോയ ഏഴുപതുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

Published : Jan 09, 2019, 11:41 PM ISTUpdated : Jan 10, 2019, 05:25 AM IST
പശുവിനെ മേയ്ക്കാന്‍ പോയ ഏഴുപതുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

Synopsis

റബ്ബർ തോട്ടത്തിൽ പശുവിനെ മേയ്ക്കുകയായിരുന്ന വാസുവിനെ പിന്നീലൂടെ വന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. 

പാലക്കാട്: കല്ലടിക്കോട് പശുവിനെ മേയ്ക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. 70 വയസ്സുകാരനായ  പനന്തോട്ടം വാസുവിനാണ് ആനയുടെ ചവിട്ടേറ്റത്. വാസു സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.   ഉച്ചയോടു കൂടിയാണ് സംഭവം നടന്നത്. റബ്ബർ തോട്ടത്തിൽ പശുവിനെ മേയ്ക്കുകയായിരുന്ന വാസുവിനെ പിന്നീലൂടെ വന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. 

ശബ്ദം കേട്ട് ഓടിമാറാൻ ശ്രമിക്കുന്നതിനിടയിൽ ആന കൊമ്പുകൊണ്ട്  കുത്തുകയും ചെയ്തു.  വാസു സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കലക്ടര്‍ സ്ഥലത്തെത്താതെ  മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തത് സംഘർഷത്തിന് കാരണമായി. പ്രതിഷേധം ശക്തമായതോടെ  ആർഡിഓയും  ഡിവൈഎസ്പിയും സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ്‌ മൃതദേഹം വിട്ടുകൊടുക്കാൻ തയ്യാറായത്.

 വാസുവിന്‍റെ ആശ്രിതർക്ക് ജോലിനൽകാമെന്നും,തെരുവ് വിളക്കുകളും വൈദ്യുതിവേലിയും നിർമ്മിക്കാമെന്നുമുള്ള ഉറപ്പിലാണ്‌ നാട്ടുകാർ മൃതദേഹം വിട്ടുകൊടുത്തത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ