ലോ അക്കാദമി സമരം: സംഘർഷത്തിനിടെ ഒരാൾ മരിച്ചു

Web Desk |  
Published : Feb 07, 2017, 08:57 AM ISTUpdated : Oct 04, 2018, 11:39 PM IST
ലോ അക്കാദമി സമരം: സംഘർഷത്തിനിടെ ഒരാൾ മരിച്ചു

Synopsis

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെയുണ്ടായ സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശി അബ്ദുൾ ജബ്ബാറാണ് പൊലീസ് നടപടിക്കിടെ ചിതറിയോടുന്നതിനിടെ മരിച്ചത്. അബ്ദു‌ൾ ജബ്ബാറിന്റെ മരണത്തിന് ഉത്തരവാദി സർക്കാറാണെന്നും സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ്സും ബിജെപിയും ആവശ്യപ്പെട്ടു.

ലോ അക്കാദമി സമരത്തിന്റെ രൂപം മാറുന്നു. കോളേജിന് മുന്നിലെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ എബിവിപി പ്രവർത്തകനെ താഴെയിറക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. സമരപ്പന്തലിന് മുന്നിൽ കെഎസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴുക്കി. ഫയൾഫോഴ്സ് വെള്ളം ചീറ്റിച്ചതോടെ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ചിതറിയോടുന്നതിനിടെയാണ് അബ്ദുൾ ജബ്ബാർ കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തുന്നതിന് മുമ്പേ മരണം സംഭവിച്ചു. മണക്കാട് സ്വദേശിയായ ജബ്ബാർ പേരൂർക്കടയിലെ സമരപരിപാടി കാണാനെത്തിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ജീവനക്കാരനാണ് അബ്ദുൾ ജബ്ബാർ.

സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സംഘർഷത്തിനിടെ ഒരാൾ മരിച്ചതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. സമരം കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. നേരത്തെ എബിവിപി പ്രവർത്തകൻ ഷമിത്ത് 4 മണിക്കൂറോളമാണ് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. സബ് കലക്ടർ എത്തി ഒത്തുതീർപ്പ് ചർച്ച വിജയിച്ചില്ല. ഒടുവിൽ ലക്ഷ്മിനായരുടെ പാസ്പോർട്ട് കണ്ട് കെട്ടാമെന്ന ഉറപ്പിനെ തുടർ‍ന്നാണ് താഴെയിറങ്ങാൻ സമ്മതിച്ചു. ഇതിനിടെ ഉണ്ടായ ആശയക്കുഴപ്പങ്ങളാണ് സംഘർഷത്തിലേക്കും മരണത്തിലേക്കും നയിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്