
മുംബെെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. പെണ്‍കുട്ടിയെ നോക്കി കണ്ണിറുക്കിയതിനും തുറിച്ച് നോക്കിയതിനും മൂന്ന് വര്‍ഷത്തെ തടവാണ് യുവാവിന് കോടതി വിധിച്ചത്. മഹാരാഷ്ട്രയിലെ മറാത്‍വാഡയിലാണ് സംഭവം.
പുരുഷോത്തം വീര്‍ (24) എന്ന യുവാവിനാണ് കോടതി മൂന്ന് വര്‍ഷം തടവ് നല്‍കി ശിക്ഷിച്ചത്. 2017 ഏപ്രിലിലാണ് സംഭവം നടന്നത്. റെയ്മോഹ തെരുവിലൂടെ നടന്ന് വരികയായിരുന്ന പതിനാറ് വയസുള്ള കുട്ടിയെ നോക്കി പുരുഷോത്തം കണ്ണിറുക്കുകയും തുറിച്ച് നോക്കുകയും ചെയ്തു.
ഇതോടെ പട്ടോട പൊലീസ് സ്റ്റേഷനിലെത്തി കുട്ടി പരാതി നല്‍കുകയായിരുന്നു. പോസ്കോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു. ഒന്നര വര്‍ഷം മുമ്പ് ആരംഭിച്ച വിചാരണയ്ക്കൊടുവിലാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
തടവ് കൂടാതെ 500 രൂപ പിഴയും പുരുഷോത്തം നല്‍കണം. ഏഴ് സാക്ഷികളാണ് യുവാവിനെതിരെ കോടതിയില്‍ മൊഴി നല്‍കിയത്. നേരത്തെ, 14 സെക്കന്‍ഡില്‍ കൂടുതല്‍ ഒരു പെണ്‍കുട്ടിയെ തുറിച്ച് നോക്കിയാല്‍ അത് കുറ്റകരമാണെന്നും കേസ് ഫയല്‍ ചെയ്യാമെന്നും കേരള എക്സെെസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞത് രാജ്യത്ത് ഏറെ ചര്‍ച്ചയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam