പ്രസിഡന്‍റിന്‍റെ അംഗരക്ഷകനെന്ന് ബാങ്കില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാള്‍

Published : Feb 12, 2018, 12:45 PM ISTUpdated : Oct 05, 2018, 01:29 AM IST
പ്രസിഡന്‍റിന്‍റെ അംഗരക്ഷകനെന്ന് ബാങ്കില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാള്‍

Synopsis

ജയ്പൂര്‍:ബാങ്കില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിന് പിടിയിലായ ആള്‍ താന്‍  പ്രസിഡന്റിന്റെ അംഗരക്ഷകരിലൊരാളാണെന്ന് പൊലീസിനോട്. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. യുസിഒ ബാങ്കിന്‍റെ ഗുദാഗൗര്‍ജി ബ്രാഞ്ചിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനാണ് 27 കാരനായ സന്ദീപ് സിംഗ് ശനിയാഴ്ച പുലര്‍ച്ചെ പിടിയിലായത്.

പ്രദേശവാസികളുടെ അറിയിപ്പിനെ തുടര്‍ന്നാണ് പൊലീസെത്തുന്നത്. നാലുപേരില്‍ പൊലീസിന് പിടികൂടാനയാത് സന്ദീപിനെയാണ്. എന്നാല്‍ ഇയാള്‍ നല്‍കിയ വിവരങ്ങള്‍ വച്ച് മറ്റുള്ളവരെയും പൊലീസ് പിടികൂടി.

പ്രസിഡന്റിന്‍റെ അംഗരക്ഷകരിലൊരാളാണെന്ന സന്ദീപിന്‍റെ വാദം പൊലീസ് അന്വേഷിച്ച് വരികയാണ്. സഞ്ജയ് സിംഗ്, വികാസ്, ശക്തി സിംഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യയിലെ സംഘർഷം: മാർച്ച് 2, 3, 4.... സ്‌കൂളുകളും കോളേജുകളും തുറക്കില്ലെന്ന് യുഎഇയും; ക്ലാസുകൾ ഓൺലൈൻ
ഇറാൻ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേൽ; തള്ളി ഇറാൻ