
കോട്ടയം: കോട്ടയത്ത് പട്ടാപ്പകല്‍ ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പാലാ കടപ്ലാമറ്റത്ത് കുഞ്ഞുമോള്‍ മാത്യു അയല്‍വാസി സിബി എന്നിവരാണ് മരിച്ചത്.
കടപ്ലാമറ്റം കൂവെള്ളൂര്‍കുന്ന് കോളനിയില്‍ ഉച്ചക്ക് മൂന്ന് മണിക്കാണ് സംഭവം. വീട്ടില്‍ കുഞ്ഞുമോള്‍ തുണി അലക്കിക്കൊണ്ടിരിക്കുമ്പോഴാണ് അയല്‍വാസിയായ സിബി ഇവരുടെ വീട്ടിലെത്തിയത്. ഇരുവരും തര്‍ക്കത്തിലായി ഇതിനിടെയാണ് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് സിബി വെട്ടിയത്. ഇത് തടയാനെത്തിയ അസുഖബാധിതനായ ഭര്‍ത്താവിനെ ഇയാള്‍ തള്ളിമാറ്റി. ഭര്‍ത്താവ് നിലവിളിച്ച് കൊണ്ട് അയല്‍വീടുകളിലേക്ക് ഓടി. കഴുത്തില്‍ ആഴത്തില്‍ വട്ടേറ്റ കുഞ്ഞുമോള്‍ മാത്യു തല്‍ക്ഷണം മരിച്ചു. കുഞ്ഞുമോളിനെ വെട്ടിയ ശേഷം സിബി കൈയിലെ ഞരമ്പ് മുറിച്ചു. തോട്ടടുത്ത റബ്ബര്‍ തോട്ടത്തില്‍ കയറി ആഡിസും കഴിച്ചു. സിബിയെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ആശുപത്രിയില്‍വെച്ച് സിബി മരിച്ചു.
മരിച്ച കുഞ്ഞുമോള്‍ സഹകരണബാങ്ക് ജീവനക്കാരിയാണ്. സാബു ഓട്ടോ ഡ്രൈവറും. ഇരുവരും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നുവെന്നും ഇതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam