
തായ്പേയി: ലൈംഗികബന്ധത്തിനിടയില്‍ ഭാര്യയ്ക്കു സംഭവിച്ച അബദ്ധം മൂലം ഭര്‍ത്താവിന്‍റെ ലൈംഗികാവയവം മുറിഞ്ഞു. ഇതിനെ തുടര്‍ന്നു 51 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായ്‌വാനില്‍ പുതുവത്സര രാവിലാണ് സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെ ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു പാരമെഡിക്കല്‍ വിഭാഗം എത്തുകയായിരുന്നു.
അപ്പോഴേയ്ക്കും ഭര്‍ത്താവ് രക്തത്തില്‍ കുളിച്ച അവസ്ഥയിലായിരുന്നു. മുറിഞ്ഞ വൃഷ്ണം പാത്രത്തില്‍ ഇട്ട നിലയിലായിരുന്നു. 49 കാരിയായ ഭാര്യ അബദ്ധത്തില്‍ കടിച്ചു മുറിച്ചതാണ് എന്ന് ഉറക്കെ പറയുന്നുമുണ്ടായിരുന്നു. അണുബാധയുണ്ടാകുമോ എന്ന ഭയം മൂലം ഇയാളുടെ വലതു വൃക്ഷണം തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല.
ഭാവിയില്‍ ഇതു വന്ധ്യതയ്ക്ക് കാരണമാകുമെന്നും വൃക്ഷണത്തിന്റെ പ്രവര്‍ത്തനം പഴയരീതിയില്‍ വീണ്ടെടുക്കാന്‍ കഴിയില്ല എന്നും ഡോക്ടര്‍മാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു വിവാഹിതരായ ഇവര്‍ക്കു രണ്ടു കുട്ടികളുണ്ട്.
ലൈംഗികമായി ബന്ധപ്പെടുന്നതിനിടയില്‍ ഭര്‍ത്താവിന്‍റെ അവയവം കടിച്ചുമുറിക്കുകയായിരുന്നു എന്ന് തായ്വാനിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യുവതിക്കു മാനസിക രോഗമുണ്ടോ എന്നു സംശയമുണ്ടെന്നും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam