പുനർജനി പദ്ധതിയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിജിലൻസ് ക്ലോഷർ റിപ്പോർട്ട്‌ റദ്ദ് ചെയ്യണമെന്നാണ് ആവശ്യം

കൊച്ചി: പുനർജനി പദ്ധതിയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിജിലൻസ് ക്ലോഷർ റിപ്പോർട്ട്‌ റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. ആദ്യത്തെ വിജിലൻസ് റിപ്പോർട്ടിൽ സിബിഐ അന്വേഷണം നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് വിജിലൻസ് നൽകിയ റിപ്പോർട്ടിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചു. ഈ റിപ്പോർട്ട്‌ റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. മണപ്പാട്ട് ഫൗണ്ടേഷനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. വി ഡി സതീശന്റെ വിദേശ യാത്രയിലും ധനസമാഹാരണത്തിലും അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കെ എം ഷാജഹാനാണ് ഹർജി നൽകിയത്.

YouTube video player