കുടുംബത്തിന്‍റെ ആഗ്രഹത്തിനെതിരായി വിവാഹം; സഹോദരി ഭര്‍ത്താവിനെ യുവാവ് വെടിവെച്ച് കൊന്നു

Web Desk |  
Published : Apr 11, 2018, 04:17 PM ISTUpdated : Jun 08, 2018, 05:49 PM IST
കുടുംബത്തിന്‍റെ ആഗ്രഹത്തിനെതിരായി വിവാഹം; സഹോദരി ഭര്‍ത്താവിനെ യുവാവ് വെടിവെച്ച് കൊന്നു

Synopsis

അതിഫിന് നേരെ വെടിയുതിര്‍ത്ത് യുവാവ് കടന്നുകളയുകയായിരുന്നു  

ദില്ലി:കുടുംബത്തിന്‍റെ ആഗ്രഹത്തിനെതിരായി വിവാഹം കഴിച്ച യുവതിയുടെ ഭര്‍ത്താവിനെ സഹോദരന്‍ വെടിവെച്ച് കൊന്നു.ദില്ലിയില്‍ മീറ്റ് നഗറില്‍ ശനിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്. അതിഫ് എന്ന യുവാവിനാണ് ഭാര്യാ സഹോദരന്‍റെ  ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.കുടുംബത്തിന്‍റെ ആഗ്രഹത്തിനെതിരായി സഹോദരി അതിഫിനെ വിവാഹം കഴിക്കുകയായിരുന്നെന്നും. ഇതാണ് കൊലപാതകത്തിന് കാരണമെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. 

അതിഫിനെയും സഹോദരിയെയും പ്രശ്നം പറഞ്ഞുതീര്‍ക്കുന്നതിനായി നേരത്തെ തീരുമാനിച്ച  പദ്ധതി പ്രകാരം സഹോദരന്‍ അക്രം വിളിക്കുകയായിരുന്നു. സംസാരത്തിന് ശേഷം അതിഫിന് നേരെ വെടിയുതിര്‍ത്ത് യുവാവ് കടന്നുകളയുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അതിഫിനെ ഉടനടി ജിറ്റിബി ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തെങ്കിലും മരണപ്പെട്ടു.ഗാസിയാബാദില്‍ വച്ച് ചൊവ്വാഴ്ച അക്രമിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'
ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; 'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും'