മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ല; ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡിഎംഒ

By Web TeamFirst Published Dec 5, 2018, 6:19 PM IST
Highlights

മണിപ്പാലിലെ ലാബിലേക്ക് പരിശോധനക്ക് അയച്ച രോഗിയുടെ രക്ത സാംപിള്‍  ഫലം നെഗറ്റീവെന്ന് തൃശൂര്‍ ഡി എം ഓ ഡോ.റീന പറഞ്ഞു. 

തൃശൂര്‍: തൃശൂരില്‍  ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനിക്ക് കോംഗോ പനിയില്ല. മണിപ്പാലിലെ ലാബിലേക്ക് പരിശോധനക്ക് അയച്ച രോഗിയുടെ രക്ത സാംപിള്‍  ഫലം നെഗറ്റീവെന്ന് തൃശൂര്‍ ഡി എം ഓ ഡോ.റീന പറഞ്ഞു.  കോംഗോ പനി ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ ഇനി ഇയാളെ മാറ്റി പാര്‍പ്പിക്കേണ്ടതില്ലെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡി എം ഒ അറിയിച്ചു.

കഴിഞ്ഞ മാസം 27ാം തിയതി യു എ ഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി മൂത്രാശയ അണുബാധക്ക് ചികിത്സ തേടിയപ്പോളാണ് മുന്‍പ് ഇയാള്‍ക്ക് കോംഗോ പനി ബാധിച്ച വിവരം ആശുപത്രി അധികൃതര്‍  അറിഞ്ഞത്.  ഇത്തരം വിവരം കിട്ടിയാല്‍ ഇയാള്‍ക്ക് കോംഗോ പനിയില്ലെന്ന് ഉറപ്പുവരുത്തേണ്ടതിനാല്‍
തുടര്‍ന്ന്  ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.  

പരിശോധനക്ക് അയച്ച രക്ത സാംപിളിന്‍റെ ഫലം നെഗറ്റീവായതോടെ സംസ്ഥാനത്ത് കോംഗോ പനി ഇതുവരെ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്.  

click me!