ഒരേ ദിവസം എടുത്ത മൂന്ന് ലോട്ടറിയും അടിച്ചു; സ്വന്തമാക്കിയത് 36 കോടിയിലധികം രൂപ

Published : Nov 09, 2018, 11:09 PM IST
ഒരേ ദിവസം എടുത്ത മൂന്ന് ലോട്ടറിയും അടിച്ചു; സ്വന്തമാക്കിയത് 36 കോടിയിലധികം രൂപ

Synopsis

എടുത്ത മൂന്ന് ലോട്ടറിയും ഒന്നിച്ചടിച്ചത് സ്റ്റുവര്‍ട്ടിന് ആദ്യത്തെ അനുഭവമാണെങ്കിലും ഇതിന് മുന്‍പും സ്റ്റുവര്‍ട്ടിന് ലോട്ടറിയടിച്ചിട്ടുണ്ട്. 

വാഷിംഗ്ടണ്‍: എടുക്കുന്ന ലോട്ടറി അടിച്ചെങ്കിലെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ ഒരുദിവസം എടുത്ത മൂന്ന് ലോട്ടറിയും അടിച്ചാലോ? അങ്ങനെയൊരു ഭാഗ്യം ഒരാളെ തേടിവന്നു, അങ്ങ് അമേരിക്കയില്‍. ന്യൂജഴ്സിക്കാരനായ റോബര്‍ട്ട് സ്റ്റുവര്‍ട്ടിനെയാണ് ഒരേദിവസം മൂന്നുവട്ടം   ഭാഗ്യം തേടിയെത്തിയത്. ഓഗസ്റ്റ് മാസത്തിലാണ് സ്റ്റുവര്‍ട്ടിന് ലോട്ടറിയടിക്കുന്നത് . 36 കോടിയിലധികം (5 മില്ല്യണ്‍ ഡോളര്‍) രൂപയാണ് സ്റ്റുവര്‍ട്ടിന്  ആദ്യമെടുത്ത ലോട്ടറിക്ക് ലഭിച്ചത്. 

പിന്നാലെ രണ്ട് ലോട്ടറികള്‍ കൂടി പൈല്‍ ഡ്രൈവറായ സ്റ്റുവര്‍ട്ട് എടുത്തു. അവിടെയും ഭാഗ്യം സ്റ്റുവര്‍ട്ടിനെ കൈവിട്ടില്ല. രണ്ടുലോട്ടറികളിലുമായി 50000 (500,100 ഡോളര്‍) രൂപയ്ക്കടുത്ത് സ്റ്റുവര്‍ട്ടിന് ലഭിച്ചു. എടുത്ത മൂന്ന് ലോട്ടറിയും ഒന്നിച്ചടിച്ചത് സ്റ്റുവര്‍ട്ടിന് ആദ്യത്തെ അനുഭവമാണെങ്കിലും ഇതിന് മുന്‍പും സ്റ്റുവര്‍ട്ടിന് ലോട്ടറിയടിച്ചിട്ടുണ്ട്. ഏകദേശം രണ്ടുലക്ഷം രൂപയോളമായിരുന്നു( 2500 ഡോളര്‍) ഇതിന് മുന്‍പ് ലഭിച്ചത്. എന്തായാലും തനിക്ക് ലോട്ടറിയിലൂടെ ലഭിച്ച പണംകൊണ്ട് വേണ്ടപ്പെട്ടവര്‍ക്ക്  സഹായം നല്‍കാനാണ് സ്റ്റുവര്‍ട്ടിന്‍റെ ആഗ്രഹം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രക്ഷകർത്താവെന്ന പേരിലെത്തി,നഴ്സറി സ്കൂളിൽ വടിവാളുമായി യുവാവിന്റെ ക്രൂരത, 4 പിഞ്ചുകുട്ടികൾക്ക് ജീവൻ നഷ്ടമായി, അറസ്റ്റ്
'പാകിസ്ഥാനിലെ 80 ശതമാനം പേരും സ്വവർഗാനുരാ​ഗികൾ, പക്ഷേ പുറത്ത് പറയാൻ പലർക്കും ഭയം'; തുറന്ന് പറഞ്ഞ് ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ്