പവർപോയിന്‍റ് പ്രസന്‍റേഷനിടെ ഫോൾഡർ മാറി അശ്ലീല വീഡിയോ; അധ്യാപകന് പറ്റിയ അബദ്ധം വൈറലാകുന്നു

Published : Nov 09, 2018, 02:31 PM ISTUpdated : Nov 09, 2018, 03:32 PM IST
പവർപോയിന്‍റ് പ്രസന്‍റേഷനിടെ ഫോൾഡർ മാറി അശ്ലീല വീഡിയോ; അധ്യാപകന് പറ്റിയ അബദ്ധം വൈറലാകുന്നു

Synopsis

പവർപോയിന്റ് പ്രസന്റേഷൻ അവതരിപ്പിക്കുകയായിരുന്ന അധ്യാപകൻ വിഷയങ്ങൾ സൂക്ഷിച്ച ഫോൾഡർ മാറി ക്ലിക്ക് ചെയ്യുകയായിരുന്നു. ക്ലിക്ക് ചെയ്തതിനുശേഷം പുറത്തേക്ക് പോയ അധ്യാപകൻ ക്ലാസ്സിൽ വിദ്യാർത്ഥികളുടെ ചിരിയും കൂകി വിളിയും കേട്ടാണ് തിരിച്ചു വന്നത്. 

ക്ലാസ്സെടുക്കുന്നതിനിടെ അധ്യാപകൻ വിദ്യാർത്ഥികൾക്ക് മുന്നിൽ അബദ്ധത്തിൽ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. പവർപോയിന്റ് പ്രസന്റേഷൻ നടക്കുന്നതിനിടെ ഫോൾഡർ മാറി ക്ലിക്ക് ചെയ്ത് വീഡിയോ ഒാപ്പൺ ആവുകയായിരുന്നു. ചൈനയിലാണ് സംഭവം. അധ്യാപകന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.

പവർപോയിന്റ് പ്രസന്റേഷൻ അവതരിപ്പിക്കുകയായിരുന്ന അധ്യാപകൻ വിഷയങ്ങൾ സൂക്ഷിച്ച ഫോൾഡർ മാറി ക്ലിക്ക് ചെയ്യുകയായിരുന്നു. ക്ലിക്ക് ചെയ്തതിനുശേഷം പുറത്തേക്ക് പോയ അധ്യാപകൻ ക്ലാസ്സിൽ വിദ്യാർത്ഥികളുടെ ചിരിയും കൂകി വിളിയും കേട്ടാണ് തിരിച്ചു വന്നത്. ക്ലാസ്സിലെത്തിയപ്പോൾ സ്ക്രീനിലെ കാഴ്ച കണ്ട് ‍ഞെട്ടിയ അധ്യാപകൻ വീഡിയോ നിർത്താൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്. എന്നാൽ ആകെ നാണം കെട്ടതുകൊണ്ടാകാം മൗസും കീ ബോർഡൊന്നും കൈയിൽ നിൽക്കുന്നില്ല. ഒടുവിൽ എങ്ങനെയോ വീഡിയോ നിർത്തുകയായിരുന്നു. 
 
ക്ലാസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾ തന്നെയാണ് ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തത്. ലൈവ് ലീക്ക് എന്ന സൈറ്റിൽ അപ്ലോഡ് ചെയ്ത വീഡിയോ മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്
മെഡിറ്ററേനിയൻ കടലിൽ ആദ്യത്തെ ആക്രമണം, റഷ്യൻ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ