സ്കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പായി; പെണ്‍കുട്ടിയെ തിരികെ പ്രവേശിപ്പിക്കും

By Web DeskFirst Published Dec 31, 2017, 12:37 PM IST
Highlights

തിരുവനന്തപുരം: മുക്കോല സെന്റ് തോമസ് കോളേജിലെ ആംലിഗന വിവാദം ഒത്തുതീര്‍പ്പാക്കി. പെണ്‍കുട്ടിയെ സ്കൂളില്‍ തിരികെ പ്രവേശിപ്പിച്ചു. കുട്ടികളെ പരീക്ഷയെഴുതിക്കാമെന്ന് നേരത്തെ തന്നെ മാനേജ്മെന്റ് സമ്മതിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്ന് പെണ്‍കുട്ടിയെ തിരികെ സ്കൂളില്‍ പ്രവേശിപ്പിച്ചത്. ആണ്‍കുട്ടിയെ പരീക്ഷ എഴുതാനും അനുവദിക്കും. ഇത് സംബന്ധിച്ച ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ മാനേജ്മെന്റ് ഒപ്പുവെച്ചു.

സംഗീത മല്‍സരത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി അഭിനന്ദിച്ച് ആലിംഗനം ചെയ്തതതിന്‍റെ പേരിലായിരുന്നു അച്ചടക്ക നടപടി . വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ വന്‍ വിവാദമായിരുന്നു. തര്‍ക്കം മുറുകുന്നതിനിടെയാണ് ശശി തരൂര്‍ എം.പിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിലെത്തിയത്. കുട്ടികളെ പരീക്ഷ എഴുതിക്കാമെന്ന് മാനേജ്മെന്‍റ് സമ്മതിക്കുയായിരുന്നു. സസ്‌പെന്‍ഷനിലായിരുന്ന ദിവസങ്ങളിലെ ഹാജര്‍ സംബന്ധിച്ച് സിബിഎസ്ഇ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങാന്‍ സ്കൂള്‍ അധികൃതര്‍ തന്നെ മുന്‍കൈ എടുക്കാമെന്നും ധാരണയായിരുന്നു. അച്ചടക്ക നടപടി ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയും സ്കൂളിനെതിരായ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് മനേജ്മെന്റ് വിട്ടുവീഴ്ചയ്‌ക്ക് തയാറായത്.

click me!