ഫോണ്‍ വിളി വിവാദം; ചാനല്‍ മേധാവി അടക്കമുള്ളവര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി

Published : Apr 04, 2017, 04:32 AM ISTUpdated : Oct 04, 2018, 06:13 PM IST
ഫോണ്‍ വിളി വിവാദം; ചാനല്‍ മേധാവി അടക്കമുള്ളവര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി

Synopsis

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ വിളി വിവാദത്തില്‍ മംഗളം ചാനല്‍ മേധാവി അടക്കമുള്ളവര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി. ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ അടക്കം ഏഴ് പേരാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒന്‍പത് പേരോണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വീണ്ടും നോട്ടീസ് അയച്ചിരുന്നു. വിവാദഫോണ്‍ വിളി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് ചില സാക്ഷികളില്‍ നിന്നും മൊഴി രേഖപ്പെടുത്തും.  ഇന്നലെ ചാനലിന്റെ ഓഫീസില്‍ നിന്നും സീല്‍ ചെയ്തെടുത്ത കമ്പ്യൂട്ടറും മറ്റ് രേഖകളും ഫോറന്‍സിക് പരിശോധനക്ക് അയക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ജീവിതത്തിൽ തെറ്റ് ചെയ്തതതായി ബോധ്യമില്ല, വിയോജിക്കുന്നവരോട് വിദ്വേഷമില്ല'; ഭയം പാർട്ടിയോട് മാത്രമെന്ന് പിണറായി വിജയന്‍
ജീവിതത്തിൽ പശ്ചാത്തപിക്കേണ്ടി വന്ന ഘട്ടം.., മനസ് തുറന്ന് മുഖ്യമന്ത്രി