
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാൻഹട്ടണിൽ ആക്രമണം നടത്തിയ സെയ്ഫുള്ള സായ്‌പോവിനുമേൽ ഭീകരവാദക്കുറ്റം ചുമത്തി പൊലീസ്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കുടിയേറ്റപദ്ധതികൾ നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെയ്ഫുള്ളോ ഇസ്ലാമിക് സ്റ്റേറ്റിന് സഹായങ്ങൾ നൽകിയെന്ന് കണ്ടെത്തിയിരുന്നു.
രണ്ടുമാസം മുന്‍പ് തന്നെ ആക്രമണത്തിന്‍റെ പദ്ധതി തയ്യാറാക്കിയ സെയ്ഫുള്ളോയുടെ ഫോണിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രചാരണസന്ദേശങ്ങൾ കണ്ടെത്തിയിരുന്നു.പൊലീസിന്‍റെ വെടിയേറ്റ് പരിക്കുപറ്റിയ സെയ്ഫുള്ളോ ആശൂപത്രിയൽ ചികിത്സയിലാണ്. 2010ൽ ഉസ്ബെകിസ്ഥാനിൽനിന്ന് അമേരിക്കയിൽ കുടിയേറിയ സെയ്ഫുള്ളൊ ഊബറിന്‍റെ ടാക്സി ഡ്രൈവറായി ജോലിചെയ്തിട്ടുണ്ട്.
2015ൽ എഫ്ബിഐ ഇയാളെ ഭീകരവാദബന്ധമുള്ളവര്‍ പട്ടികയിൽ പെടുത്തിയിരുന്നു. എന്നാൽ ചോദ്യം ചെയ്തിരുന്നോ എന്ന് വ്യക്തമല്ല, ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കുടിയേറ്റപദ്ധതികൾ നിർത്തിവെക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പ്രതിയെ ഗ്വണ്ടനാമോ ബേയിലേക്ക് അയക്കാൻ ആലോചിക്കുന്നതായും പ്രസിഡന്‍റ് വെളിപ്പെടുത്തി. പക്ഷേ 2008നുശേഷം ആരെയും ഗ്വണ്ടനാമോയിലേക്ക് അയച്ചിട്ടില്ല. അമേരിക്കയില്‍ അറസ്റ്റിലായ ആരും ഇതുവരെ ഗ്വണ്ടനാമോയിൽ ചെന്നെത്തിയിട്ടില്ല. ന്യൂയോർക്കിലെ ആക്രമണത്തിൽ 8 പേരാണ് മരിച്ചത്. പരിക്കേറ്റ 12 പേർ ചികിത്സയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam