
കോട്ടയം: ശബരിമല ദർശനത്തിനെത്തിയ മനിതി സംഘം മല കയറാൻ കഴിയാതെ മടങ്ങിയ പശ്ചാത്തലത്തിൽ വിമർശനവുമായി വി.ടി.ബൽറാം എംഎൽഎ. വനിതാ മതിലിനു പകരം നിലയ്ക്കൽ മുതൽ സന്നിധാനം വരെയായിരുന്നു മതിൽ കെട്ടേണ്ടിയിരുന്നതെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
കാസർകോഡ് മുതൽ തിരുവനന്തപുരം വരെ 600 കിലോമീറ്റർ മതില് കെട്ടുന്നതിനു പകരം, നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള 20 കിലോമീറ്ററിൽ രണ്ടു വരിയായി മതിൽ കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കിൽ മൂന്നു മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങൾക്ക് ഒരു തീരുമാനമായേനെ എന്നായിരുന്നു ബൽറാമിന്റെ പോസ്റ്റ്.
ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തിനു പന്ത്രണ്ട് മണിക്കൂർ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കു ശേഷം നാട്ടിലേക്കു മടങ്ങേണ്ടിവന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ സംഘവും പോലീസും തമ്മിൽ പമ്പയില്‍ നടന്ന ചർച്ചകൾക്കുശേഷമായിരുന്നു മടക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam