ശബരിമലയിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം; കൂടുതൽ വിശദീകരണയോഗങ്ങള്‍ നടത്തും

Published : Oct 26, 2018, 06:37 PM ISTUpdated : Oct 26, 2018, 07:02 PM IST
ശബരിമലയിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം; കൂടുതൽ വിശദീകരണയോഗങ്ങള്‍ നടത്തും

Synopsis

ശബരിമലയിൽ സ്ത്രീകൾ പ്രവേശിയ്ക്കുന്നതിനെ അനുകൂലിക്കുന്ന  നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം. കാൽനട ജാഥകളും പ്രചാരണയോഗങ്ങളും കേരളമെമ്പാടും നടത്തും. കൂടുതൽ വിശദീകരണ യോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും.

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. സ്ത്രീപ്രവേശനത്തിനെതിരെ സംഘപരിവാറും ബിജെപിയും നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ സംസ്ഥാനവ്യാപകമായി വ്യാപകവിശദീകരണയോഗങ്ങളും പ്രചാരണപരിപാടികളും നടത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്.

ഇതിനായി കാൽനടജാഥകളും പ്രചാരണയോഗങ്ങളും സംഘടിപ്പിയ്ക്കും. പാർട്ടിയുടെ ഏറ്റവും കീഴ്ഘടകങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടാകും പ്രചാരണപരിപാടികൾ. കാൽനടജാഥകൾക്ക് മന്ത്രിമാരും എംഎൽഎമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും നേതൃത്വം നൽകും. കൂടുതൽ വിശദീകരണയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. നിലവിൽ ഒമ്പത് ജില്ലകളിലെ വിശദീകരണയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് തീരുമാനം. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ തിരിച്ചടിയാകില്ലെന്നും കൃത്യമായ പ്രചാരണങ്ങളിലൂടെ പാർട്ടിയുടെയും സർക്കാരിന്‍റെയും നിലപാടും, സുപ്രീംകോടതി വിധിയുടെ സാരാംശവും ജനങ്ങളെ ബോധ്യപ്പെടുത്താനാകുമെന്നും സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്
റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്കൂട്ടര്‍; മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പര്‍ക്ക് മർദനം