
തിരുവനന്തപുരം: ഓഖി ദുരിതം വിതച്ച പൂന്തുറയിലെ കുടുംബങ്ങള്‍ക്ക് ആശ്വാസവാക്കുമായി നടി മഞ്ജു വാര്യര്‍. പൂന്തുറയിലെ വിവിധ വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ആശ്വസിപ്പിച്ച താരം അവരുടെ ദുഃഖങ്ങളില്‍ പങ്കുചേര്‍ന്നു. പൂന്തുറയില്‍നിന്ന് കടലില്‍പോയ 29 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. അപ്രതീക്ഷിതമായാണ് തീരപ്രദേശത്ത് മഞ്ജു എത്തിയത് .
ആശ്വാസധനത്തിനപ്പുറം ദുഃഖത്തില്‍ പങ്കുചേരാനാണ് താന്‍ എത്തിയതെന്ന് മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭാഗത്തുനിന്നുള്ള സഹായപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും മഞ്ജു വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam