സർക്കാർ പ്രഖ്യാപിച്ച പണം ലഭിച്ചില്ല: ഓഫീസുകൾ കയറിയിറങ്ങി പ്രളയ ബാധിതർ

By Web TeamFirst Published Sep 25, 2018, 6:41 AM IST
Highlights

ഇടയാറന്മുളയിലെ ശ്രീനാഥ് മൂന്നാം തവണയാണ്സർക്കാർ പ്രഖ്യാപിച്ച സഹായത്തിന് വില്ലേജ് ഓഫീസ് കയറിയിറങ്ങുന്നത്. പണം എപ്പോൾ ലഭിക്കുമെന്ന് യാതൊരു ഉറപ്പും കിട്ടിയില്ല

ആറന്‍മുള: പ്രളയദുരിത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ആശ്വാസ സഹായം കിട്ടാതെ ഇനിയും നിരവധി പേർ. സാങ്കേതിക കാരണങ്ങൾ നിരത്തിയാണ് പലർക്കും ആനുകൂല്യങ്ങൾ വൈകുന്നത്. പത്തനംതി‍ട്ടയിൽ മാത്രം 5,244 പേർക്കാണ് സഹായം കിട്ടാനുള്ളത്.

ഇടയാറന്മുളയിലെ ശ്രീനാഥ് മൂന്നാം തവണയാണ്സർക്കാർ പ്രഖ്യാപിച്ച സഹായത്തിന് വില്ലേജ് ഓഫീസ് കയറിയിറങ്ങുന്നത്. പണം എപ്പോൾ ലഭിക്കുമെന്ന് യാതൊരു ഉറപ്പും കിട്ടിയില്ല

ഇത് രാധാമണി.പ്രളയത്തിൽ വീട് പൂർണമായും തകർന്നു. പലതവണ എഴുതി നൽകി .ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയതിൽ പിഴവുണ്ടായെന്ന് പറഞ്ഞ് പണം ലഭിച്ചില്ല.

ജില്ലയിൽ സഹായം ഇതുവരെ നൽകിയത് 41510 പേർക്കാണ്. 7700 പേർ അപ്പീൽ നൽകി. ഇതിൽ 5244 പേർ അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 1200 പേർക്ക് ഉടൻ പണം കൈമാറുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 

അവശേഷിക്കുന്ന നാലായിരത്തിലധികം പേർക്ക് ഫണ്ട് ലഭിക്കണം. സർക്കാരിനോട് ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. താഴെ തട്ടിൽ സഹായത്തിന് അപേക്ഷ നൽകാനുള്ള സമയ പരിധി കഴിഞ്ഞതിനാൽ  പരാതിയുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ് പ്രളയ ദുരിത ബാധിതർ.

click me!