മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്കരിച്ചു

Published : Dec 17, 2016, 07:26 AM ISTUpdated : Oct 04, 2018, 05:36 PM IST
മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്കരിച്ചു

Synopsis

കോഴിക്കോട്: നിലമ്പൂരില്‍ വെടിയേറ്റുമരിച്ച മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്കരിച്ചു. സുഹൃത്തുക്കള്‍ക്ക് വിട്ടു നല്‍കാതെ പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ ശവസംസ്കാരം നടന്നത്.

വെടിയേറ്റ് മരിച്ച്  22മത്തെ ദിവസമാണ് അജിതയുടെ മൃതദേഹം സംസ്കരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപ്ത്രി മോര്‍ച്ചറിയില്‍ നിന്ന് രാവിലെ പത്ത് മണിയോടെ മൃതദേഹം പോലീസ് ഏറ്റുവാങ്ങി. തുടര്‍ന്ന് വെസ്റ്റ്ഹില്‍ ശമ്ശാനത്തില്‍ എത്തിച്ച മൃതദേഹത്തില്‍ സുഹൃത്തുക്കള്‍ക്ക്   അന്തിമോപചാരം അര്‍പ്പിക്കാനായി ഒരു മണിക്കൂര്‍ നേരം അനുവദിച്ചു. എന്നാല്‍ മുദ്രാവാക്യം വിളിക്കാന്‍ പാടില്ലെന്നും, മൃതദേഹത്തിന് സമീപത്ത് നിന്ന് പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.


ഒരു മണിക്കൂറിന് ശേഷം പന്ത്രണ്ട് മണിയോടെ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ മൃതദേഹം മറവ് ചെയ്തു. കോടതി നിര്‍ദ്ദേശപ്രകാരമാണ് ദഹിപ്പിക്കാതിരുന്നത്. അജിതയെ സംസ്കരിച്ചിടത്ത് പോലീസ് കാവലും ഏര്‍പ്പെടുത്തി.  മാവോയിസ്റ്റ് കുപ്പുദേവരാജന്‍റെ സംസ്കാരദിവസമുണ്ടായ അനിഷ്ടസംഭവങ്ങള്‍ കണക്കിലെടുത്ത് വലിയ ജാഗ്രതയിലായിരുന്നു പോലീസ്. മോര്‍ച്ചറി പരിസരത്തും, ശ്മശാന്തതിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ, സംഭവം മലപ്പുറം അകമ്പാടത്ത്, അന്വേഷണമാരംഭിച്ച് പൊലീസ്
'മൃഗങ്ങൾക്ക് പോലും ഇതിലും നല്ല സംസ്കാരം', ടിജി മോഹൻദാസിനെ ജയിലിൽ അടയ്ക്കണമെന്ന് മാധവ് സുരേഷ്