രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ സ്റ്റാഫ് ആണ് ബക്കറ്റിൽ നവജാത ശിശുവിനെ കണ്ടത്. നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറം: മലപ്പുറം അകമ്പാടത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാവിലെ വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് ശുചിമുറിയിലെ ബക്കറ്റിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് സംശയം. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ യുവതിയോട് മറ്റൊരു ആശുപത്രിയിൽ പോവാൻ നിർദേശിച്ചിരുന്നു. നിലമ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ |Malappuram