നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; മൂന്നംഗ സംഘം ലഘുലേഖ വിതരണം ചെയ്തു

Published : Jan 05, 2019, 11:22 AM IST
നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം;  മൂന്നംഗ സംഘം ലഘുലേഖ വിതരണം ചെയ്തു

Synopsis

പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേലേമുണ്ടേരിയിലാണ് ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. 

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ലിന് സമീപം വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേലേമുണ്ടേരിയിലാണ് ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. 

വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലഘുലേഖകൾ വിതരണം ചെയ്ത ഇവർ വീടുകളിൽ നിന്ന് അരിയും വാങ്ങിയാണ് മടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും വില്ലനായി ശംഖുവരയൻ, തൃശൂരിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു; കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരം
13 വർഷത്തിലേറെ പ്രവർത്തന പരിചയം; ആകാശപ്പൂരത്തിന്റെ അമരക്കാരൻ, മുണ്ടത്തിക്കോട് സതീശന് ​ഗുരുതരപരിക്ക്, പ്രാർത്ഥനയോടെ വീടും നാടും