ശബരിമല കയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി; ചെങ്ങന്നൂരില്‍ വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു

By Web TeamFirst Published Nov 17, 2018, 7:19 PM IST
Highlights

ശബരിമലയിൽ ദർശനം നടത്തണമെന്നാവശ്യപ്പെട്ട് നാൽപത്തിയാറുകാരിയായ മേരി സ്വീറ്റി കഴിഞ്ഞ തുലാമാസ പൂജസമയത്തും പമ്പയിലെത്തിയിരുന്നു. ഇരുമുടിക്കെട്ടില്ലാതെ ഒറ്റക്ക് വന്ന മേരി സ്വീറ്റി  വിദ്യാരംഭത്തിന്‍റെ ദിവസമായതിനാൽ അയ്യപ്പനെ കാണണമെന്നാഗ്രഹിച്ചാണ് വന്നതെന്നായിരുന്നു അന്ന് പറഞ്ഞത്

ചെങ്ങന്നൂര്‍: ശബരിമല ദര്‍ശനത്തിന് പോകാന്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. തുലാമാസ പൂജസമയത്തും മലകയറാനായി എത്തിയ മേരി സ്വീറ്റി പ്രതിഷേധത്തെ തുടര്‍ന്ന് പമ്പയില്‍ നിന്ന് തിരിച്ചുപോയിരുന്നു. മല കയറാനായി തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരേക്ക് ട്രെയിനില്‍ മേരി സ്വീറ്റിയെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും ഇവിടെത്തി. മേരി സ്വീറ്റിയുമായി പൊലീസ് അനുരജ്ഞന ചര്‍ച്ച നടത്തുകയാണ്. അതേസമയം പ്രതിഷേധക്കാര്‍ മേരി സ്വീറ്റിയെ ഒന്നാം നമ്പര്‍ പ്ലാറ്റ്‍ഫോമില്‍ തടഞ്ഞുവെക്കുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമാണ്. 

ശബരിമലയിൽ ദർശനം നടത്തണമെന്നാവശ്യപ്പെട്ട് നാൽപത്തിയാറുകാരിയായ മേരി സ്വീറ്റി കഴിഞ്ഞ തുലാമാസ പൂജസമയത്തും പമ്പയിലെത്തിയിരുന്നു. ഇരുമുടിക്കെട്ടില്ലാതെ ഒറ്റക്ക് വന്ന മേരി സ്വീറ്റി  വിദ്യാരംഭത്തിന്‍റെ ദിവസമായതിനാൽ അയ്യപ്പനെ കാണണമെന്നാഗ്രഹിച്ചാണ് വന്നതെന്നായിരുന്നു അന്ന് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് ബുദ്ധിമുട്ടുകളും സുരക്ഷാപ്രശ്നങ്ങളും വിശദീകരിച്ചതോടെയായിരുന്നു മേരി സ്വീറ്റി തിരികെ പോവാന്‍ തയ്യാറായത്.

click me!