ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്താല്‍ ഗുരുതര പ്രശ്‌നം; ദില്ലി ഹൈക്കോടതി

By Web DeskFirst Published May 16, 2017, 1:44 AM IST
Highlights

ദില്ലി: വിവാഹ ശേഷമുള്ള ബലാത്സംഗം ഗുരുതരമായ പ്രശ്നമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത് സംസ്‌കാരത്തിന്റെ ഭാഗമായി കുപ്രസിദ്ധയാര്‍ജിച്ചുവെന്നും കോടതി പറഞ്ഞു. ഭാര്യമാരെ ബലാത്സംഗം ചെയ്യുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് പരിരക്ഷ നല്‍കുന്ന നിയമത്തിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഗീതാ ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം

വിവാഹത്തിന് ശേഷമുള്ള ലൈംഗീക പീഡനം ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വകാര്യതയുമായി ബന്ധപ്പെട്ട് കിടക്കിന്നതാണെന്ന് 
കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എത്ര രാജ്യങ്ങളില്‍ വിവാഹേതര ലൈംഗീക കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന് കോടതി ചോദിച്ചു. അത് വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്. 

വൈവാഹിക ബലാത്സംഗം സംസ്‌കാരത്തിന്റെ ഭാഗമായിരിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ബലാത്സംഗകേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്ത്രീകള്‍ക്ക് എത്ര ബുദ്ധമുട്ടാണെന്നും കോടതി ചോദിച്ചു. ആര്‍.ഐ.ടി.ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതിയില്‍ വാദം നടക്കുന്നത്. ഐപിസി 375 പ്രകാരം ഭര്‍ത്താവ് തന്റെ ഭാര്യ ലൈംഗീകമായി പീഡിപ്പിക്കുന്നത് ബലാത്സംഗമായി പരിഗണിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്.
 

click me!