വിവാഹിതർക്കിടയിലെ ബലാംത്സംഗം ക്രിമിനൽ കുറ്റമല്ലെന്ന് കേന്ദ്രസർക്കാർ

Published : Aug 30, 2017, 12:08 PM ISTUpdated : Oct 04, 2018, 05:53 PM IST
വിവാഹിതർക്കിടയിലെ ബലാംത്സംഗം ക്രിമിനൽ കുറ്റമല്ലെന്ന് കേന്ദ്രസർക്കാർ

Synopsis

ദില്ലി: സ്ത്രീകൾക്കെതിരെയുളള അതിക്രമം വർദ്ധിക്കുന്ന സാഹചര്യത്തിലും പുരുഷൻമാർക്ക് അനുകൂലമായി കേന്ദ്രസർക്കാറിൻ്റെ നിലപാട്.വിവാഹിതർക്കിടയിലെ ബലാത്സംഗം ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്ത്യയിലെ സാമൂഹിക, സാമ്പത്തിക സാഹചര്യത്തിൽ ഇത്തരമൊരു നിയമം കൊണ്ടുവന്നാൽ അത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമെന്ന് കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭർത്താക്കൻമാർ ഭാര്യയെ ശാരീരികമായി പീഡിപ്പിക്കുന്നത് ക്രിമിനൽകുറ്റമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ ചില വനിതാ സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യൻ പീനൽ കോഡിലെ  375-ാം വകുപ്പ് പ്രകാരം 15 വയസ്സിന് മുകളിൽ പ്രായമുള്ള ഭാര്യയുമായുള്ള പുരുഷൻ്റെ ലൈംഗീകബന്ധം ബലാത്സംഗത്തിൻ്റെ പരിധിയിൽ വരില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അതേസമയം വനിതാസംഘടനകളുടെ ഹർജിയെ ചോദ്യംചെയ്തു കൊണ്ട് മറ്റൊരു സന്നദ്ധസംഘടന സമർപ്പിച്ച ഹർജിയും ദില്ലി ഹൈക്കോടതി സ്വീകരിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന