'യുഡിഎഫ് മികച്ച വിജയം നേടും, ഉമ്മൻ ചാണ്ടി ഇല്ലാത്ത തെരഞ്ഞെടുപ്പ് സങ്കടമുള്ളതാണ്': മറിയാമ്മ ഉമ്മൻ

Published : Mar 18, 2026, 12:59 PM ISTUpdated : Mar 18, 2026, 01:03 PM IST
mariyamma umman

Synopsis

ഉമ്മൻ ചാണ്ടി വേഗത്തിൽ നടക്കും, ചാണ്ടി മോൻ ഓടും എന്നായിരുന്നു മറിയാമ്മയുടെ വാക്കുകൾ. ഉമ്മൻ ചാണ്ടി ഇല്ലാത്ത തെരഞ്ഞെടുപ്പ് സങ്കടം ഉള്ളതാണെന്നും മറിയാമ്മ ഉമ്മൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. 

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. ചിലകാര്യങ്ങളിൽ ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയെക്കാൾ മികച്ച പ്രവർത്തനം ആണെന്നും മറിയാമ്മ ഉമ്മൻ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടി വേഗത്തിൽ നടക്കും, ചാണ്ടി മോൻ ഓടും എന്നായിരുന്നു മറിയാമ്മയുടെ വാക്കുകൾ. ഉമ്മൻ ചാണ്ടി ഇല്ലാത്ത തെരഞ്ഞെടുപ്പ് സങ്കടം ഉള്ളതാണെന്നും മറിയാമ്മ ഉമ്മൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.

അതേ സമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മൂത്ത മക്കള്‍ മറിയ ഉമ്മന്‍റെ പേരും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നിരുന്നു. ചെങ്ങന്നൂര്‍ മത്സലത്തിലാണ് മറിയ ഉമ്മന്‍റെ പേര് ഉയര്‍ന്നത്. മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത ചാണ്ടി ഉമ്മൻ തള്ളിയിരുന്നു. മക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ടെന്നും അത് പാലിക്കുമെന്നുമായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്. മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സർവ്വം ദീപ്തം'; കൊച്ചി സീറ്റിനായി കോൺഗ്രസിൽ പോര്, പോസ്റ്റർ അടിച്ച് ദീപ്തി മേരി വർഗീസ് ക്യാമ്പ്
പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ നിർണായക ഫോൺ കോൾ; യുഎഇ പ്രസിഡന്‍റുമായി സംസാരിച്ച് നരേന്ദ്ര മോദി, പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി