സുക്കർബർഗി​ന്‍റെ സഹോദരിക്ക്​ നേരെ വിമാനത്തിൽ ലൈംഗിക പീഡനം

Published : Dec 02, 2017, 08:15 PM ISTUpdated : Oct 04, 2018, 06:32 PM IST
സുക്കർബർഗി​ന്‍റെ സഹോദരിക്ക്​ നേരെ വിമാനത്തിൽ ലൈംഗിക പീഡനം

Synopsis

ഫേസ്​ബുക്ക്​ സ്​ഥാപകൻ മാർക്ക്​ സുക്കർബർഗി​ന്‍റെ ​സഹോദരിക്ക്​ നേരെ വിമാനയാത്രക്കിടെ ലൈംഗിക അതിക്രമം. ലോസ്​ ആഞ്ചലസിൽ നിന്ന്​ മെക്​സിക്കോയിലെ മസാറ്റ്​ലാനിലേക്കുള്ള യാത്രക്കിടെ അമേരിക്കൻ വിമാനത്തിലാണ്​ സംഭവം. ​ ഫേസ്​ബുക്കിലൂടെ സുക്കർബർഗി​ന്‍റെ സഹോദരി റാണ്ടി സുക്കർബർഗ്​ തന്നെയാണ് ഇക്കാര്യം​ വെളിപ്പെടുത്തിയത്​.

അലാസ്​ക എയർലൈൻസ്​ യാത്രക്കിടെ കോപവും വെറുപ്പും അപമാനവും തോന്നിക്കുന്ന അനുഭവമാണ് തൊട്ടടുത്തിരുന്ന യാത്രക്കാരനിൽ നിന്നുണ്ടായതെന്ന്​ റാണ്ടി പറയുന്നു. ആഭാസകരവും ലൈംഗികവുമായ ​പരാമർശങ്ങളും പ്രവൃത്തികളും അയാൾ ആവർത്തിച്ചു. അതൃപ്​തി അറിയിച്ചും കുറ്റവാളിക്കെതിരെ നടപടി ആവശ്യപ്പെട്ടും എയർലൈൻസ്​ അധികൃതർക്ക്​ അയച്ച കത്തും റാണ്ടി പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

ഇക്കാര്യം എയർഹോസ്​റ്റസിനെ അറിയിച്ചപ്പോൾ അയാൾ സ്​ഥിര യാത്രക്കാരനാണെന്ന്​ പറഞ്ഞ്​ ഒഴിയുകയായിരുന്നു.  അയാളുടെ അടുത്തിരുന്നുള്ള യാത്ര സുരക്ഷിതമല്ലെന്ന്​ പറഞ്ഞിട്ടും എയർ ഹോസ്​റ്റസ്​ ഒന്നും ചെയ്​തില്ല. അവസാന നിമിഷം മറ്റൊരു വശത്തെ സീറ്റിലേക്ക്​ മാറാമെന്ന്​ പറഞ്ഞു. അപമാനിക്കപ്പെട്ട ശേഷം ഞാൻ എന്തിന്​ മാറിയിരിക്കണം എന്ന്​ റാണ്ടി പോസ്​റ്റിൽ ചോദിക്കുന്നു.

നിർത്താതെ മോശം സംസാരം നടത്തിക്കൊണ്ടിരുന്ന അയാൾ വിമാനത്തിലെ മറ്റ്​ സ്​ത്രീ യാത്രക്കാരുടെ ശരീരത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. സംഭവമറിഞ്ഞ അലാസ്​ക എയർലൈൻ അധികൃതർ സുക്കർബർഗി​ന്‍റെ സഹോദരിയെ ബന്ധപ്പെടുകയും അ​ന്വേഷിച്ച്​ നടപടിയെടുക്കാമെന്നും അയാളുടെ യാത്രാവകാശം റദ്ദ്​ ചെയ്യുമെന്നും ഉറപ്പുനൽകി.



 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം, പിന്നെ വകുപ്പ് നമുക്കറിയാം', വിവാദ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്‍റ്
കിറ്റുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്ന ഗോഡൗണിൽ നടൻ ദേവൻ; കിറ്റുകള്‍ സീൽ ചെയ്തു, സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കസ്റ്റഡിയിൽ, വാടനാപ്പള്ളിയിൽ നാടകീയ രംഗങ്ങള്‍