വധുവിനോട് മിണ്ടരുത്; സമ്മാനം അയ്യായിരത്തില്‍ കുറയരുത്; വൈറലായി കല്യാണക്കത്ത്

Published : Sep 22, 2018, 02:02 PM IST
വധുവിനോട് മിണ്ടരുത്; സമ്മാനം അയ്യായിരത്തില്‍ കുറയരുത്; വൈറലായി കല്യാണക്കത്ത്

Synopsis

ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികളുടെ വസ്ത്ര ധാരണ മുതല്‍ ഹെയര്‍സ്റ്റൈല്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. സ്ത്രീകൾ മുടി പോണിടെയ്ലായോ ബോബ് സ്‌റ്റൈലോ ആയി മാത്രമേ കെട്ടാൻ പാടുള്ളു എന്നതാണ് ആദ്യത്തെ നിബന്ധന

ഒാരോ സ്ത്രീയുടെയും പുരുഷന്റെയും സ്വപ്നങ്ങളിൽ ഒന്നാണ് തങ്ങളുടെ വിവാഹം എത്രത്തോളം ഭംഗിയാക്കാൻ സാധിക്കുമോ അത്രത്തോളം ഭംഗിയാക്കുക എന്നത്. ഇതിൽ ഏറ്റവും പ്രധാനം ക്ഷണ കത്തുകളാണ്. വിവിധ ആകൃതിയിലും വർണ്ണത്തിലുമുള്ള നിരവധി ക്ഷണ കത്തുകൾ ഉണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്ഥമായെരു കല്യാണക്കുറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ ചർച്ചാ വിഷയം. കല്യാണ വേളയില്‍ അതിഥികള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആടങ്ങിയതാണ് ഈ ക്ഷണക്കത്ത്. കത്ത് കിട്ടി അമ്പരന്ന് പോയ ഒരു യുവതി സംഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.

വധുവിന്റെയും കൂട്ടരുടെയും വിവാഹ പ്ലാന്‍ എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികളുടെ വസ്ത്ര ധാരണ മുതല്‍ ഹെയര്‍സ്റ്റൈല്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. സ്ത്രീകൾ മുടി പോണിടെയ്ലായോ ബോബ് സ്‌റ്റൈലോ ആയി മാത്രമേ കെട്ടാൻ പാടുള്ളു എന്നതാണ് ആദ്യത്തെ നിബന്ധന. ഇങ്ങനെ തുടങ്ങി ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് ഈ കത്തിൽ. 

കത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ഇങ്ങനെയാണ്; പത്തോ പതിനഞ്ചോ മിനിട്ട് നേരത്തെ മണ്ഡപത്തിൽ എത്തിയിരിക്കണം. വെള്ള,ക്രീം ,ഐവറി എന്നീ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുത്. പോണിടെയ്ലിലോ,ബോബ് ഹെയർ സ്റ്റിലിലോ മാത്രമേ മുടി കെട്ടാവു. മുഖത്ത് അധികമായി മേക്കപ്പ് ഇടരുത്. വിവാഹ ദൃശ്യങ്ങൾ ചിത്രീകരിക്കരുത്. നിർദ്ദേശം നൽകുന്നത് വരെ ആരും  എഫ്ബിയില്‍ ചെക് ഇന്‍ ചെയ്യരുത്. വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ചടങ്ങ് ഹാഷ്ടാക് ചെയ്തിരിക്കണം. വധുവിനോട് സംസാരിക്കാൻ പാടുള്ളതല്ല. അവസാനത്തേതാണ് ഏറ്റവും പ്രധാനം 75ഡോളറില്‍(അയ്യായിരത്തില്‍പരം) കുറയാത്ത സമ്മാനവുമായി വരണം.

ഇത്തരത്തിൽ വിചിത്രമായൊരു ക്ഷണക്കത്ത് ഇതുവരെയും കണ്ടിട്ടില്ലെന്നാണ് പലരും പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. അതേ സമയം തങ്ങള്‍ക്കിഷ്ട്ടമുള്ള വസ്ത്രം ധരിച്ച് മേക്കപ്പ് അണിഞ്ഞ് ചടങ്ങിന്റെ മുഴുവന്‍ദൃശ്യങ്ങളും പകര്‍ത്തുമെന്നും ചോദിക്കാന്‍ വരുന്നത് ആരാണെന്നു കാണണമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുമുണ്ട്. എന്തായാലും ഈ വിവാഹവും നിബന്ധനകളും ഓണ്‍ലൈനില്‍ വൈറലാവുകയാണ്. സോഷ്യൻ മീഡിയിയിൽ കത്ത് പോസ്റ്റ് ചെയ്ത് ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്നെ 1,200ൽ പരം ലൈക്കുകളും കമന്റുകളും ഇതിലോടകം തന്നെ ലഭിച്ചു കഴിഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി