
കൊല്ലം: മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച അനശ്വര നടന്‍ കലാഭവന്‍ മണിക്ക് ആരാധകരുടെ ഓര്‍മ്മ പൂക്കള്‍. കൊല്ലത്ത് കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായ് സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ 20 യുവതീ യുവാക്കളുടെ വിവാഹ മോഹങ്ങള്‍ പൂവണിഞ്ഞു. മണിയെ സ്നേഹിക്കുന്നവരുടെ കൂട്ടായമയായ കൊല്ലം കലാഭവന്‍ മണി മെമ്മോറിയല്‍ ഫൗണ്ടേഷനാണ് മണി മംഗല്ല്യം എന്ന പേരില്‍ സമൂഹ വിവാഹമൊരുക്കിയത്.
പത്ര പരസ്യങ്ങള്‍ കണ്ട് സംഘാടകരെ താല്‍പര്യമറിയിച്ചവരാണ് മണിയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന വേദിയില്‍ ഒന്നിച്ചത്. കാട്ടില്‍മോക്കത്തില്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മണിരത്ന പുരസ്കാരവും വിതരണം ചെയ്തു. കൊല്ലം കലാഭവന്‍ മണി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam